പിന്നാക്ക സംവരണ അട്ടിമറി പ്രതിഷേധാര്‍ഹം: എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെ മുഖ്യാധാരയിലേക്കെത്തിക്കാന്‍ ഭരണഘടന ശില്‍പികള്‍ കണ്ടെത്തിയ സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. സാമ്പത്തിക പ്രയാസം തീര്‍ക്കുകയല്ല സാമൂഹിക വിവേചനങ്ങള്‍ അവസാനിപ്പിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാറിന്റെ നീക്കങ്ങള്‍ പിന്നാക്ക വിഭാഗത്തെ കൂടുതല്‍ പാര്‍ശ്വവത്ക്കരിക്കാനാണ് കാരണമാവുക. ഒരു തരത്തിലുള്ള സമൂഹിക വിവേചനത്തിനും ഇരകളാകാത്ത മുന്നാക്ക വിഭാഗത്തിനു പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എല്ലാവരും മൗനം പാലിക്കുന്നത് പിന്നാക്ക സമൂഹങ്ങളോടുള്ള വഞ്ചനയാണ്.
പുതിയ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി വി.സി നിയമനത്തില്‍ വര്‍ഗീയതയും ജാതീയതയും ഇളക്കിവിടുന്നവരെ നിലക്ക് നിര്‍ത്തണം. സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി വിഭാഗീയതയും വിദ്വേഷവും വളര്‍ത്തുന്നവരെ സമൂഹം തിരിച്ചറിയണമെന്നും യോഗം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, റശീദ് ഫൈസി വെള്ളായിക്കോട്, ഹബീബ് ഫൈസി കോട്ടോപാടം, ബശീര്‍ ഫൈസി ദേശമംഗലം, ശൗകത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം.എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ്, ബശീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടക്, അയ്യൂബ് മുട്ടില്‍, ശമീര്‍ ഫൈസി ഒടമല, സഹല്‍ പി.എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി.ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍കിങ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."