കൊവിഡ് പ്രതിരോധത്തിന് മുസ്ലിം ലീഗ് കൈത്താങ്ങ്: വിഭവ സമാഹരണ യജ്ഞത്തിന് തുടക്കം
മലപ്പുറം: ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റി പ്രഖ്യാപിച്ച പത്ത് കോടിയുടെ വിഭവ സമാഹരണ യജ്ഞത്തിന് തുടക്കം. പാണക്കാട് നടന്ന ചടങ്ങില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിലേക്ക് ഡയാലിസിസ് ഉപകരണം വാങ്ങുന്നതിനാവശ്യമായ ഫണ്ട് അഹമ്മദ് മൂപ്പനില്‍ നിന്നും സ്വീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുസ്ലിം ലീഗ് ഇത്തരത്തിലുള്ളൊരു വിഭവ സമാഹരണം നടത്തുന്നതെന്നും പത്തുകോടി രൂപയുടെ ഉപകരണങ്ങളാണ് മുസ്ലിം ലീഗ് നല്കാന് ലക്ഷ്യമിടുന്നതെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വിഭവസമാഹരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ ഉദ്ദേശിക്കുന്ന ഫണ്ട് കലക്ടറെ ഏല്‍പ്പിക്കാനാണ് ലക്ഷ്യമെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, കെ.എന്‍.എ ഖാദര്‍, പി. അബ്ദുല്‍ ഹമീദ്, അഡ്വ. എം ഉമ്മര്‍, എന്‍. ശംസുദ്ദീന്‍, പി. ഉബൈദുല്ല, മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ഉമ്മര്‍ അറക്കല്‍, നാലക്കത്ത് സൂപ്പി, ഇസ്മാഈല്‍ മൂത്തേടം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."