HOME
DETAILS

സെസിന് സമീപം വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കടകള്‍ പൊളിച്ച് നീക്കി

  
backup
May 09 2017 | 18:05 PM

%e0%b4%b8%e0%b5%86%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%82-%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b9%e0%b5%80%e0%b4%a8%e0%b4%ae%e0%b4%be



കാക്കനാട്: പ്രത്യേക സാമ്പത്തിക മേഖലക്ക് (സെസ്)സമീപം വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുഴുവന്‍ കടകളും ജില്ല ഭരണകൂടം പൊളിച്ച് നീക്കി. കടകള്‍ പൊളിക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയരാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് രാത്രിയിലായില്‍ വന്‍ പൊലിസ് സന്നാഹത്തോടെയാണ് ജെ.സി.ബി ഉപയോഗിച്ച് കടകള്‍ പൊളിച്ച് നീക്കിയത്. പകര്‍ച്ച വ്യാധികതള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത യുള്ളതിനെ തുടര്‍ന്നാണ് കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ലയുടെ പ്രത്യേക സ്‌ക്വാഡ് പരിശോധ ശക്തമാക്കിയിരിക്കുന്നത്.
വ്യവസായ മേഖലക്ക് സമീപം സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ മാലിന്യ കൂമ്പാരത്തിന് നടുവിലാണ് ഹോട്ടലുകളും ശീതളപാനിയ കടകളും പ്രവര്‍ത്തിച്ചിരുന്നത്. സെസിന്റെ പ്രധാന കവാടം മുതല്‍ ജില്ല ജയിലിന്റെ കവാടം വരെയുള്ള മുഴുവന്‍ ഹോട്ടലുകളും പൊളിച്ച് നീക്കി. പകര്‍ച്ച വ്യാധികള്‍ തടയാന്‍ ദുരന്തനിവാരണ വകുപ്പ് പ്രയോഗിക്കാന്‍ കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വ്യവസായ മേഖലയിലെ കടകള്‍ പൊളിച്ച് നീക്കിയത്. രാത്രി സമയങ്ങളിലാണ് ഇവിടെ കച്ചവടം തകൃതിയായി നടക്കുന്നത്. വ്യവസായ മേഖലയിലെ കമ്പനികളിലെ തൊഴിലാളികളും ഐ.ടി കമ്പനികളിലെ ജീവനക്കാരുമാണ് പ്രധാനമായും ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ ഏറെയും. കടകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹോട്ടലുകളില്‍ നിന്ന് ഉള്‍പ്പെടെയുള്ള മാലിന്യത്തിന് നടുവിലാണ് കടകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്ലാസ്റ്റിക്, മാംസം, ഭക്ഷണാവിഷ്ടങ്ങളും നിറഞ്ഞ പരിലരം പൂര്‍ണമായും വ്യത്തിഹീനമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago