കോണ്‍ഗ്രസിന്റെ തോല്‍വി: നേതൃത്വത്തിനെതിരേ കെ.വി തോമസ്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി സിറ്റിങ് എം.പി കെ.വി തോമസ്. വിവിധ സംസ്ഥാനങ്ങളില്‍ മികച്ച സഖ്യങ്ങളുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിയാതിരുന്നതാണ് പരാജയത്തിനു കാരണമായതെന്നും അദ്ദേഹം.
പാര്‍ട്ടിയുടെ സംഘടനാ തലത്തില്‍ പാളിച്ചകളുണ്ടായിരുന്നു. ഇത് പരിശോധിക്കണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കും ജനപിന്തുണ ലഭിച്ചെങ്കിലും വോട്ടാക്കി മാറ്റാനായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തു സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കെ.വി തോമസ് പരാതിയുമായി രംഗത്തെത്തിയിരുന്നു. തനിക്ക് മാന്യമായി പിന്മാറാന് പോലും അവസരം നല്‍കിയില്ലെന്നായിരുന്നു പരാതി. സീറ്റില്ലെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നുവെങ്കില്‍ സ്വയം പിന്മാറിയേനെ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."