ഗള്‍ഫിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കാനൊരുങ്ങി അമേരിക്ക
റിയാദ്: ഇറാനുമായി അമേരിക്ക ഇടഞ്ഞതിനെ തുടര്‍ന്ന് മേഖലയില്‍ ഉരുണ്ടുകൂടിയ യുദ്ധ സമാനമായ സാഹചര്യം അയഞ്ഞ അവസരത്തില്‍ അമേരിക്ക കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമെന്ന വാര്‍ത്ത കൂടി പുറത്തു വന്നത് വീണ്ടും ആശങ്കക്കിടയാക്കി. രണ്ട് യു എസ് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആണ് മധ്യേഷ്യയിലേക്ക് കൂടുതല്‍ സൈനികരെ അയക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. മധ്യേഷ്യയില്‍ ഇറാനെ നിലക്ക് നിര്‍ത്താന്‍ സൈനിക ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് പതിനായിരത്തോളം അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൈനിക ഗ്രൂപ്പിനെ അയക്കാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച പെന്റഗണ്‍ പതിനായിരം സൈനികരെ മധ്യേഷ്യയിലേക്ക് അയക്കുന്നതിനുള്ള പദ്ധതികള്‍ വൈറ്റ് ഹൗസിനു കൈമാറുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൈറ്റ് ഹൗസ് ഇക്കാര്യം അനുവദിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ചിലപ്പോള്‍ കുറഞ്ഞ സൈനികരെ അയക്കാന്‍ വൈറ്റ് ഹൗസ് തയാറായേക്കുമെന്നും അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ സേന, കൂടുതല്‍ മിസൈല്‍പ്രതിരോധ സംവിധാനങ്ങളോടെയുള്ള പാട്രിയേറ്റ് മിസൈല്‍, കൂടുതല്‍ യുദ്ധ കപ്പലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പ്രതിരോധ സംവിധാനമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്റ് ആണ് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്. പെന്റഗണ്‍ ഈ അഭ്യര്‍ഥന അംഗീകരിച്ചോ അതോ തള്ളിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ പലപ്പോഴായി പെന്റഗണിനു മുന്നില്‍ എത്താറുണ്ടെന്നും ചിലപ്പോള്‍ സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാറുണ്ടെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."