ധനസഹായത്തോടെ എന്‍ട്രന്‍സ് പരിശീലനം
തൃശൂര്‍: കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയവരില്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പ്ലസ് വണിന് പഠിക്കുന്നവരും വാര്‍ഷിക വരുമാനം 450000 രൂപയില്‍ അധികമില്ലാത്തവരുമായ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, എജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിന് ധനസഹായം നല്‍കുന്നു.
രണ്ട് വര്‍ഷത്തെ പരിശീലനത്തിനായി 20000 രൂപയോ പരിശീലന സ്ഥാപനം ഈടാക്കുന്ന ഫീസോ ഇവയില്‍ കുറവായ തുകയോ ധനസഹായമായി ലഭിക്കും. ഇതിലേക്കുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസര്‍ക്ക് ഓഗസ്റ്റ് 17ന് വൈകിട്ട് അഞ്ചിനു മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ തൃശൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫിസ്, കോര്‍പ്പറേഷന്‍, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ഫോണ്‍ : 0487 2360381.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."