പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നാളെ
കോതമംഗലം: കേരള പൊലിസ് ഒഫിസ്സേഴ്‌സ് അസോസിയേഷന്‍ ഇരുപത്തി ഒന്‍പതാമത് എറണാകുളം റൂറല്‍ജില്ലാ ജില്ലാ സമ്മേളനം നാളെ കലാ ഓഡിറ്റോറിയത്തില്‍ നടക്കും.പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം എന്നിവയിലായി രണ്ടു സെക്ഷനുകളിലായാണ് സമ്മേളനം നടക്കുക. രാവിലെ 10.30 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ പൊലിസ് മേധാവി എ.വി. ജോര്‍ജ് ഐ.പി.എസ്.ഉല്‍ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് കെ.റ്റി.മുഹമ്മദ് കബീര്‍ അധ്യക്ഷനാകും.പി.എം.ഹസൈനാര്‍ അനുസ്മരണ പ്രമേയം അവതരിപ്പിക്കും.
ജില്ലാ പഞ്ചായത്ത് അംഗം കെ.എം. പരീത്, നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ചുസിജു, നഗരസഭ കൗണ്‍സിലര്‍ പ്രസന്ന മുരളീധരന്‍, പ്രേംജി കെ.നായര്‍, ആര്‍.പ്രസന്നകുമാര്‍, കെ.ജി.ബാബു കുമാര്‍, എന്‍.വേണു, വി.റ്റി.ഷാജന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.സംസ്ഥാന സെക്രട്ടറി സി.ആര്‍.ബിജു സംസ്ഥാനതല സംഘടനാ റിപ്പോര്‍ട്ടും ,ജില്ലാ സെക്രട്ടറി ജെ.ഷാജിമോന്‍ ജില്ലാ കമ്മറ്റി റിപ്പോര്‍ട്ടും, ജില്ലാ ട്രഷറാര്‍ റ്റി.എസ്.ഇന്ദുചൂടന്‍ വരവ് ചിലവ് കണക്കും , ഓഡിറ്റ് കമ്മറ്റി കണ്‍വീനര്‍ അബദുല്‍ സലാം ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിക്കും.
പ്രമേയ കമ്മറ്റി കണ്‍വീനര്‍ ഇ.ആര്‍.സുരേഷ് കുമാര്‍ പ്രമേയ അവതരണം നടത്തും.തുടര്‍ന്ന് ചര്‍ച്ചയും മറുപടിയും നടക്കും.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എം. മീരാന്‍ കുഞ്ഞ് സ്വാതവും സംസ്ഥാന കമ്മറ്റി അംഗം നിഷാദ് ഇബ്രാഹിം നന്ദിയും പറയും.
വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം ആന്റണി ജോണ്‍ എം.എല്‍.എ.ഉല്‍ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.റ്റി.മുഹമ്മത് കബീര്‍ അധ്യക്ഷനാകും.
സംസ്ഥാന കമ്മറ്റി അംഗം പി.ബി.സജീവ് അനുസ്മരണ പ്രമേയം അവതരിപ്പിക്കും.
മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയവരെ ടെല്‍ക്ക് ചെയര്‍മാന്‍ എന്‍.സി.മോഹനനും, ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീമും, മികച്ച സേവനത്തിനുള്ള അവാര്‍ഡ് നേടിയവരെ സംസ്ഥാന പ്രസിഡന്റ് ഡി.കെ.പ്രിഥ്വിരാജും, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അരുണ്‍ വിശ്വത്തെ മൂവാറ്റുപുഴ ഡി.വൈ.എസ്.പി.കെ.ബിജു മോനുംആദരിക്കും.സംസ്ഥാന ട്രഷറാര്‍ കെ.എസ്.ഔസേപ്പ്, കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് ജോയി എബ്രാഹം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ഇ.അബ്ബാസ്, നഗരസഭ കൗണ്‍സിലര്‍ കെ.എ. നൗഷാദ്, പി.കെ.അയ്യപ്പന്‍, ബെന്നി കുര്യാക്കോസ്, റ്റി.എസ്.സണ്ണി എന്നിവര്‍ ആശംസകള്‍ നേരും. ജില്ലാ സെക്രട്ടറി ജെ.ഷാജിമോന്‍ സ്വാഗതവും ജില്ലാ വൈ: പ്രസിഡന്റ് കുഞ്ഞുമോന്‍ പൗലോസ് നന്ദിയും പറയും.സമ്മേളനത്തിന്റെ ഭാഗമായി പൊലിസ് സേനയിലെ കലാകാരി കെ.എസ്.പ്രേമലതയുടെ ചിത്രപ്രദര്‍ശനവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."