കരിപ്പൂരിലും നെടുമ്പാശേരിയിലും വീണ്ടും സ്വര്‍ണവേട്ട: 21.75 കിലോ സ്വര്‍ണം പിടിച്ചെടുത്തു
കൊച്ചി: കരിപ്പൂരിലും നെടുമ്പാശേരിയിലും വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 18 പവന് സ്വര്‍ണമാണ് നെടുമ്പാശ്ശേരിയില്‍ പിടികൂടിയത്. അരയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച നാലര ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഷ്റഫ് എന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച് യാത്രക്കാരില്‍ നിന്നായി 3.75 കിലോ സ്വര്‍ണമാണ് പിടികൂടിയത്. വടകര സ്വദേശി ഹനീഫ, മലപ്പുറം സ്വദേശി ശ്രീഗോപാല്‍ എന്നിവരില്‍ നിന്നും 625 ഗ്രാം വീതവും കാസര്‍കോട് സ്വദേശി അഫ്സലില്‍ നിന്നും 640 ഗ്രാം സ്വര്‍ണവുമാണ് കണ്ടെത്തിയത്.
മൂന്ന് പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് പിടികൂടിയ സ്വര്‍ണത്തിന് 55 ലക്ഷം രൂപ വില വരും. ഇവര്‍ ട്രോളി ബാഗിന്റെ ബീഡിങിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചത്.
ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് മാങ്കാവ് സ്വദേശി പി.സി റിയാസ്, മഞ്ചേരി മുള്ളമ്പാറ സ്വദേശി ടി. മുഹ്സിന് എന്നിവരില്‍ നിന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സ്വര്‍ണം പിടികൂടിയത്.
റിയാസില്‍ നിന്ന് 34 ലക്ഷം രൂപ വില വരുന്ന 1.190 ഗ്രാമും മുഹ്സിനില് നിന്നും 19ലക്ഷത്തിന്റെ 670 ഗ്രാമുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇരുവരും ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. അഞ്ച് പേരില്‍ നിന്നായി 1.08 കോടിയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."