'നമ്മുടെ കുട്ടികളുടേതുപോലെയുള്ള പെരുന്നാള്‍ പുടവ' പദ്ധതിയുടെ സഊദിതല ഉദ്ഘാടനം
റിയാദ്: കരുവാരക്കുണ്ട് ദാറുന്നജാത്ത് സഊദി നാഷണല്‍ കമ്മിറ്റി കരുവാരകുണ്ട് ദാറുന്നജാത്തിലെ അന്തേവാസികളും അനാഥകളുമായ വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും വര്‍ഷം തോറും നല്‍കി വരുന്ന 'നമ്മുടെ കുട്ടികളുടേതുപോലെയുള്ള പെരുന്നാള്‍ പുടവ' പദ്ധതിയുടെ സഊദിതല ഉദ്ഘാടനം ജിദ്ദ പറവെട്ടി അബ്ദുല്ല ഹാജി മാമ്പുഴയില്‍ നിന്ന് ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് നജാത്ത് വൈ. പ്രസിഡന്റ് കുഞ്ഞാന്‍ തങ്ങള്‍ പുന്നക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രമുഖ പണ്ഡിതനായിരുന്ന കെ.ടി. മാനു മുസ്‌ലിയാര്‍ 1976-ല്‍ സ്ഥാപിച്ച കരുവാരകുണ്ട് ദാറുന്നജാത്തിലെ 300 ഓളം വരുന്ന അഗതി അനാഥ മക്കള്‍ക്കും ശരീഅ കോളജിലെ വിദ്യാര്‍ഥികള്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കുമാണ് സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പ്രവാസി സുഹൃത്തുക്കള്‍ ഈ പദ്ധതിയിലൂടെ ഇക്കൊല്ലവും പെരുന്നാള്‍ വസ്ത്രം നല്‍കുക.
ജിദ്ദ അല്‍ നഹ്‌ളയില്‍ നടന്ന ചടങ്ങില്‍ മക്ക ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സ്വാലിഹ് അല്‍ മലബാരി മുഖ്യാതിഥിയായിരുന്നു.
മുനീര്‍ ഫൈസി മാമ്പുഴ മക്ക, ഉമ്മര്‍ മൗലവി, മാനുപ്പ കണ്ണത്ത്, ശഹീദ് വില്ലന്‍, ഹനീഫ കുരിക്കള്‍, നിസാല്‍ പറവെട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
റിയാദ് പ്രവിശ്യയില്‍ നിന്നും ഉസ്മാന്‍ അലി പാലത്തിങ്ങലില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ശാഫി മാസ്റ്റര്‍ പുന്നക്കാട് ഉദ്ഘാടനം ചെയ്തു, നജ്മുദ്ധീന്‍ മഞ്ഞളാംകുഴി, ഫാറൂഖ് മുന്നിയൂര്‍, അശ്‌റഫ് കല്‍പകഞ്ചേരി, സിദ്ദീഖ് തുവ്വൂര്‍, അബ്ദുല്‍ കലാം എം, എന്നിവര്‍ പങ്കെടുത്തു.
ജിസാന്‍ പ്രവിശ്യയില്‍ ശിഫാ ഗ്രൂപ്പ് മാനേജര്‍ ഗഫൂര്‍ വാവൂരില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ജിസാന്‍ പ്രസിഡന്റ് ഹാരിസ് കല്ലായി ഉദ്ഘാടനം ചെയ്തു.
മക്ക പ്രവിശ്യയില്‍ കെ എം സി സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് മുനീര്‍ ഫൈസി മാമ്പുഴ ഉദ്ഘാടനം ചെയ്തു.
ത്വാഇഫ് പ്രവിശ്യയില്‍ നിന്ന് എസ് ഐ സി പ്രസിഡന്റ് ശരീഫ് ഫൈസി പുല്‍വെട്ടയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് മുനീര്‍ ഫൈസി മക്ക ഉദ്ഘാടനം ചെയ്തു.
ദമാം പ്രവിശ്യയില്‍ ശിഹാബ് മാസ്റ്റര്‍ വണ്ടൂരില്‍ നിന്നും ഫണ്ട് സ്വീകരിച്ച് മജീദ് മാസ്റ്റര്‍ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. അല്‍ഖസീമില്‍ യൂസുഫ് ചെറുമല, അല്‍ഖര്‍ജില്‍ അബു മൗലവി കല്ലിടുമ്പന്‍ എന്നിവര്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."