ദേശീയപാതയുടെ വശങ്ങള്‍ താഴ്ന്ന് കിടക്കുന്നത് അപകട ഭീഷണി ഉയര്‍ത്തുന്നു
ചവറ: ദേശീയപാതയുടെ ഇരു വശങ്ങളും താഴ്ന്ന് കിടക്കുന്നത് യാത്രക്കാര്‍ക്ക് വന്‍ ഭീഷണി ഉയര്‍ത്തുന്നു. ചവറ ദേശീയപാതയില്‍ കിലോ മീറ്ററുകളോളമാണ് താഴ്ന്ന വശങ്ങള്‍ ഗ്രാവലിട്ട് ഉയര്‍ത്താത്തത് മൂലം അപകട ഭീഷണിയാകുന്നത്.
നീണ്ടകര മുതല്‍ കന്നേറ്റി വരെയുള്ള ദേശീയ പാതയുടെ വശങ്ങളില്‍ മിക്ക ഭാഗങ്ങളിലും നല്ല രീതിയില്‍ ഉയരവെത്യാസമുണ്ട്. വേട്ടുതറ, കൊറ്റംകുളങ്ങര, തട്ടാശ്ശേരി, ശങ്കരമംഗലം, ഇടപ്പള്ളിക്കോട്ട, കുറ്റിവട്ടം, വെറ്റമുക്ക് ഭാഗങ്ങളിലെ റോഡുകള്‍ തറനിരപ്പില്‍ നിന്നും രണ്ട് അടിയോളം ഉയരത്തിലാണ് ഈ ഭാഗങ്ങളില്‍ അപകട സാധ്യത കൂടുതലാണെന്നും നാട്ടുകാര്‍ പറയുന്നു. ദിനം പ്രതി ആയിര കണക്കിന് വാഹനങ്ങളാണ് ദേശീയ പാതയിലൂടെ കടന്ന് പോകുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് കുറ്റിവട്ടത്തിന് സമീപം ആക്രി കയറ്റി വന്ന ലോറി ദേശീയപാതയില്‍ നിന്നും സൈഡിലേക്ക് മാറ്റി ഒതുക്കുന്നതിനിടയില്‍ ലോറി ഒരു വശത്തേയ്ക്ക് മറിഞ്ഞതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. പ്രധാനമായും ഏതിരേവെരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം റോഡില്‍ നിന്നും താഴേക്ക് ഇറങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് അപകടം സംഭവിക്കുകയാണ് പതിവ്.
താഴേക്ക് ഇറങ്ങിയ വാഹനങ്ങള്‍ പെട്ടെന്ന് റോഡിലേക്ക് തിരികെ കയറ്റാന്‍ ശ്രമിക്കുന്നതും അപകടത്തിന് കാരണമാകുന്നു. രാത്രി കാലങ്ങളിലാണ് ഇത്തരം അപകടങ്ങള്‍ കൂടുതലായി ഉണ്ടാകുന്നത്. ചവറ ദേശീയപാതയില്‍ ഇത്തരത്തില്‍ നിരവധി ചെറുതും വലുതുമായ അപകടങ്ങളാണ് ദിനം പ്രതി ഉണ്ടാകുന്നത്. ഇരുചക്ര വാഹന യാത്രികരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്.
രാത്രി കാലങ്ങളില്‍ ദേശീയ പാതയിലെ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുകയും റോഡിന്റെ ഇരു ഭാഗത്തും റിഫ്‌ളക്ടറുകള്‍ സ്ഥാപിച്ച്, ദേശീയ പാതയുടെ ഇരു വശങ്ങളും ഗ്രാവലിട്ട് സമനിരപ്പാക്കിയാല്‍ ഒരു പരിധി വരെ അപകടത്തിന്റെ തോത് കുറയ്ക്കുവാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."