പരുക്കേറ്റു കഴിയുന്ന മത്സ്യതൊഴിലാളികള്‍ക്ക് ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ കൈതാങ്ങ്
കരുനാഗപ്പള്ളി: മഹാപ്രളയത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരുക്കേറ്റു കഴിയുന്ന മത്സ്യതൊഴിലാളികള്‍ക്ക് പണ്ടാരത്തുരത്ത് ഫ്രീഡം ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ കൈതാങ്ങ്. കള്ളിക്കാട്, മുണ്ടുതറയില്‍ രത്‌നകുമാര്‍ എന്ന മത്സ്യതൊഴിലാളി 16ന് വൈകിട്ട് ദുരിതബാധിത മേഖലയില്‍ ജനങ്ങളെ രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു അപകടത്തില്‍പെട്ടത്. ഒഴുക്കില്‍പ്പെട്ട വള്ളം കവുങ്ങിലിടിച്ച് കവുങ്ങിന്റെ ഒടിഞ്ഞ കുറ്റി രത്‌നകുമാറിന്റെ വയറിലേക്ക് കുത്തിക്കയറുകയായിരുന്നു. കുടല്‍വെളിയില്‍ വന്ന നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞെത്തിയ രത്‌നകുമാറിനെ വീട്ടിലെത്തിയാണ് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ ആദരിച്ചത്. ഗ്രന്ഥശാലയുടെ ധനസഹായവും കൈമാറി. ഗ്രന്ഥശാലാ സെക്രട്ടറി ബി.എ ബ്രിജിത്ത്, രാഹുല്‍, ജയകുമാര്‍, ഷൈലേന്ദ്രന്‍ പങ്കെടുത്തു.
അഴീക്കല്‍ സ്വദേശി ഹിരണ്‍കുമാറിന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് വള്ളം കയറ്റുന്നതിനിടയില്‍ കഴുത്തിനാണ് പരുക്കേറ്റത്.ആശുപത്രിയിലായിരുന്ന ഹിരണിന് അടുത്ത ദിവസം വീട്ടിലെത്തി ആദരവും സഹായവും കൈമാറുമെന്ന് ഗ്രന്ഥശാലാ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."