HOME
DETAILS

താമരവാടി: ബി.ജെ.പിയില്‍ ഗ്രൂപ്പ് പോര് പൊട്ടിത്തെറിയിലേക്ക്

  
backup
May 24 2019 | 17:05 PM

bjp-group-problom-new-issue

തിരുവനന്തപുരം: കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തിലെ പോര് ശക്തമാകുന്നു. സമ്പൂര്‍ണ തോല്‍വിയുടെ എല്ലാ ഉത്തരവാദിത്വവും പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയുടെ തലയില്‍ കെട്ടിവച്ച് അദ്ദേഹത്തെ പുറത്താക്കാന്‍ പി.കെ.കൃഷ്ണദാസിന്റെയും വി.മുരളീധരന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകളുടെ ശ്രമം തുടങ്ങി.
അതിനിടെ പാര്‍ട്ടിക്ക് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനായില്ലെന്നും ആര്‍.എസ്.എസിന്റെ ഇടപെടലാണ് എല്ലാത്തിനും കാരണമെന്ന ന്യായം നിരത്തി പിടിച്ചുനില്‍ക്കാന്‍ ശ്രീധരന്‍പിള്ളയും നീക്കം നടത്തുകയാണ്.
തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ഘടത്തില്‍ തന്നിഷ്ടപ്രകാരമുള്ള തീരുമാനങ്ങളാണ് പിള്ള കൈക്കൊണ്ടതെന്ന് അന്നുതന്നെ ഗ്രൂപ്പുകള്‍ ശ്രീധരന്‍ പിള്ളക്കെതിരേ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.

സ്വന്തമായി തയാറാക്കിയ സ്ഥാനാര്‍ഥി പട്ടിക കൈമാറിയതും പിള്ളക്കെതിരേ ഇവര്‍ തിരിയുന്നതിന് കാരണമായി. മത്സരിക്കുന്നതിനായി സീറ്റിനുവേണ്ടി നടത്തിയ നീക്കങ്ങളും സംസ്ഥാന നേതാക്കള്‍ക്കിടയില്‍ മാത്രമല്ല കേന്ദ്ര നേതൃത്വത്തിലും ശ്രീധരന്‍പിള്ളയെക്കുറിച്ച് അവമതിപ്പിന് കാരണമായി.
ശബരിമല പ്രശ്‌നം ഉണ്ടായിട്ടും മുതലാക്കാനാകാതെ പോയതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമാണെന്നാണ് മുരളീധരപക്ഷം പറയുന്നത്. ഇതെല്ലാത്തിനും പുറമേ തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും തോല്‍വിയും ശ്രീധരന്‍പിള്ളയെ പ്രതിക്കൂട്ടില്‍ കയറ്റുന്നു. എന്നാല്‍ കുമ്മനത്തെയും സുരേന്ദ്രനെയും ഇവിടങ്ങളില്‍ സ്ഥാനാര്‍ഥിയാക്കാനുള്ള ആര്‍.എസ്.എസിന്റെ കടുംപിടുത്തം തോല്‍വിയുടെ കാരണങ്ങളായി പിള്ളയും മുന്നോട്ടുവയ്ക്കുന്നു. തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ താന്‍ മത്സരിച്ചിരുന്നെങ്കില്‍ ന്യൂനപക്ഷ വോട്ടുകള്‍ കൂടി താമരയില്‍ വീഴുമായിരുന്നുവെന്നാണ് പിള്ളയുടെ വാദം.

പൂര്‍ണമായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ അഴിച്ചുപണിയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി ചര്‍ച്ച ചെയ്യും. ഇതാകട്ടെ ഗ്രൂപ്പ് തിരിഞ്ഞുള്ള പോരിനു വേദിയാകാനാണ് സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago