വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ മുന്‍കൂര്‍ ടാക്സ് ഒഴിവാക്കണം
പാവറട്ടി: കാലപ്പഴക്കത്താല്‍ ഒഴിവാക്കപ്പെടുന്ന വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ മുന്‍കൂര്‍ ടാക്സ് ഒഴിവാക്കണമെന്ന് മോട്ടോര്‍ & എജിനീയറിങ് വര്‍ക്കേഴ്സ് എസ്.റ്റി.യു. പാവറട്ടി യൂനിയന്‍ യോഗം ആവശ്യപ്പെട്ടു.
രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്യാതെ പൊളിച്ച് പോയ വാഹനങ്ങള്‍ക്കും നിലവില്‍ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ ടാക്സ് അടയ്ക്കണമെന്ന നിയമത്തില്‍ മാറ്റം വരുത്തണമെന്നും രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്യുന്നത് വരെയുള്ള ടാക്സ് മാത്രമേ ഈടാക്കാവു എന്നും യോഗം ആവശ്യപ്പെട്ടു.
പാവറട്ടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് അബു വടക്കയില്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് മുഹമ്മദ് സിംല അധ്യക്ഷനായി.. വി.സി.അബ്ദുള്ള മോന്, അഹ്മദ് എം.കെ., മുഹമ്മദ് എം., ഹനീഫ, പി.പി.അബു, പി.കെ.റഫീക്, അഫ്സല് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."