വെസ്റ്റ് ബംഗാളില്‍ കൊവിഡ് സാമൂഹ വ്യാപനം നടന്നു കഴിഞ്ഞെന്ന് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് സമൂഹ വ്യാപനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. വരാനിരിക്കുന്ന പൂജ സീസണില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.'ഉത്സവകാലങ്ങളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സംസ്ഥാനത്ത് സാമൂഹികവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. വായുവിലൂടെ പകരുന്നതിനുള്ള സാധ്യതകളും കാണുന്നുണ്ട്.', മമത പറഞ്ഞു.
ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് പറയാന്‍ തനിക്കാവില്ലെന്നും എന്നാല്‍ എല്ലാവരും സ്വയം നിയന്ത്രിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദുര്‍ഗാ പൂജ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും മമത പറഞ്ഞു. കഴിഞ്ഞ മാസം തന്നെ പൂജ ചടങ്ങുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. മാസ്കും സാനിറ്റൈസറും പൂജ ചടങ്ങില്‍ ഉറപ്പുവരുത്തണമെന്ന് അധികൃതരോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 2,94,806 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."