വിതുര താലൂക്ക് ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കും: ശബരീനാഥന്‍ എം.എല്‍.എ
നെടുമങ്ങാട്: ആദിവാസി മലയോര മേഖലയിലെ ജനങ്ങളുടെ പ്രധാന ആതുരാലയമായ വിതുര താലൂക്ക് ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കുമെന്ന് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്താന്‍ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ആരോഗ്യ വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും ആശുപത്രി വികസന സമിതി അംഗങ്ങളുടെയും സംയുക്ത യോഗത്തിലാണ് ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചത്.
പ്രവര്‍ത്തനരഹിതമായ ഓപ്പറേഷന്‍ തിയേറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. അതിനാവശ്യമായ ഉപകരണങ്ങള്‍ ഉടന്‍ ആശുപത്രിയിലെത്തിക്കും. കൂടാതെ ഓപ്പറേഷന്‍ തിയേറ്റര്‍ നവീകരിക്കുന്നതിന് ആദ്യഘട്ടമായി എച്ച്.എം.സിയുടെ ഫണ്ട് വിനിയോഗിക്കും. അതിനുള്ള എസ്റ്റിമേറ്റ് അടിയന്തരമായി തയാറാക്കി നല്‍കാന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും എം.എല്‍.എ അറിയിച്ചു.
ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാകുന്നതോടെ പ്രസവത്തിനൊപ്പം സിസേറിയനുള്ള സൗകര്യവും ഇവിടെ ഒരുങ്ങും.
അടിയന്തരമായി അനസ്‌തേഷ്യ ഡോക്ടറെ തിരിച്ചെത്തിക്കാനും പീഡിയാട്രിക്‌സ് വിഭാഗം ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുടെയും മറ്റും നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്നും ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ ആയിരിക്കെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ആരോഗ്യ വകുപ്പില്‍ നിന്നു ഒരു കോടി രൂപ അനുവദിച്ചിരുന്നു.
അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ആശുപത്രിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ സമയബന്ധിതമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ഓപ്പറേഷന്‍ തിയേറ്റര്‍ സജ്ജമാകുന്നതിനൊപ്പം പുതിയ മന്ദിരം കൂടി പൂര്‍ത്തിയാക്കി രോഗികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുമെന്നും എം.എല്‍.എ അറിയിച്ചു.
ഇതിനൊപ്പം കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി 20 കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന് സര്‍ക്കാരില്‍ നിന്നു അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ആശുപത്രിക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നു പുതിയ ആംബുലന്‍സ് അനുവദിക്കും. വിതുര താലൂക്ക് ആശുപത്രിയെ ജില്ലയിലെ തന്നെ മികച്ച ആശുപത്രിയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായിഎം.എല്‍.എ ഫണ്ടിനൊപ്പം വിവിധ സര്‍ക്കാര്‍ ഫണ്ടുകളും സര്‍ക്കാരിതര ഫണ്ടുകളും എത്തിക്കുമെന്നും ശബരീനാഥന്‍ എം.എല്‍.എ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ശബരീനാഥന്‍ എം.എല്‍.എയുടെ ശ്രമഫലമായാണ് വിതുര സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. 6 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 14 അധിക തസ്തികകളും സൃഷ്ടിച്ചാണ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത്. എം.എല്‍.എയെ കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ജോസ്.ജി.ഡിക്രൂസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിതകുമാരി, വൈസ് പ്രസിഡന്റ് എല്‍.റീന, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എസ്.എല്‍.കൃഷ്ണകുമാരി, മെഡിക്കല്‍ ഓഫിസറായ ഡോ. റഫീക്ക്, ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ആരോഗ്യ വകുപ്പ് അധികൃതര്‍, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."