ഭവന സഹായം ലഭിച്ചവര്‍ക്ക് ലൈഫ് പദ്ധതിയില്‍ നിന്ന് ഒരു ലക്ഷംരൂപ നല്‍കും: കെ.ടി.ജലീല്‍
നെടുമങ്ങാട്: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഭവന നിര്‍മാണ ധനസഹായം കൈപറ്റുന്ന ഭവനരഹിതര്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ നിന്ന് ഒരോ ലക്ഷം രൂപ കൂടി നല്‍കാന്‍ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.
നെടുമങ്ങാട് നഗരസഭയിലെ 850 ഭവന രഹിതകുടുംബങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനുള്ള ധനസഹായം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ ഒന്നര ലക്ഷം, സംസ്ഥാന സര്‍ക്കാരിന്റെയും നഗരസഭയുടെയും അന്‍പതിനായിരം രൂപ വീതം ഉള്‍പ്പടെ രണ്ടര ലക്ഷം രൂപയാണ് ആവാസ് യോജന പ്രകാരം ലഭിക്കുന്നത്.
ഗുണഭോക്താവ് അന്‍പതിനായിരം രൂപ കണ്ടെത്തുകയും വേണം. രണ്ടര ലക്ഷം കൈപറ്റി വീട് നിര്‍മിക്കുന്നവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ നിന്ന് ഓരോ ലക്ഷം രൂപ അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.
നെടുമങ്ങാട് തിരഞ്ഞെടുത്ത 850 ഗുണഭോക്താക്കളില്‍ എഴുന്നൂറ് പേരും സ്ത്രീകളാണ്. മൂത്താംകോണം സ്വദേശി ലളിതമ്മയ്ക്ക് ഭവന നിര്‍മാണത്തിന്റെ ആദ്യഗഡു ചെക്ക് നല്‍കിയാണ് മന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മുന്‍ ഡെ്പ്യൂട്ടി സ്പീക്കര്‍ പാലോട് രവി, മാങ്കോട് രാധാകൃഷ്ണന്‍, ജെ. അരുന്ധതി, ലേഖവിക്രമന്‍, പി.ഹരികേശന്‍നായര്‍, ആര്‍.മധു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."