ഖുര്‍ആന്‍, വാങ്ക് വിളി മത്സരം സമ്മാനത്തുക 70 ലക്ഷം റിയാല്‍, നിങ്ങള്‍ക്കും ഇതാ അപേക്ഷിക്കാം
മക്ക: ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുമായി വിശുദ്ധ ഖുര്‍ആന്‍, വാങ്കു വിളി മത്സരം സഊദിയില്‍ അരങ്ങേറുന്നു. സഊദി ജനറല്‍ എന്റര്‍ടൈമെന്റ് അതോറിറ്റിയുടെ കീഴില്‍ നടക്കുന്ന മത്സരത്തില്‍ ലോകത്തെ ഏതു രാജ്യക്കാര്‍ക്കും പങ്കെടുക്കാം. ഏകദേശം മുപ്പത്തി രണ്ടു ലക്ഷം ഡോളര്‍ സമ്മാനത്തുകയാണ് വിതരണം ചെയ്യുന്ന മല്‍സരം ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ്. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും സഊദി എന്റര്‍ടൈന്റ്‌മെന്റ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശൈഖ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇന്ന് ഞങ്ങള്‍ ലോകത്തെ ഏറ്റവും വലിയ ഖുര്‍ആന്‍ പാരായണ മത്സരവും ആദ്യത്തെ വാങ്ക് വിളി മത്സരവും പ്രഖ്യാപിക്കുന്നു. പന്ത്രണ്ടു മില്യണ്‍ സഊദി റിയാല്‍ ആണ്‍ വിജയികള്‍ക്ക് സമ്മാനമായി ലഭിക്കുക. അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇസ്ലാമിക ലോകത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ലോകത്തിന് സമ്പന്നമായ ഒരു ഇസ്ലാമിക അനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഖുര്‍ആന്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നത്. കൂടാതെ, മുസ്ലീം യുവാക്കള്‍ക്കിടയില്‍ ഖുര്‍ആന്‍ പാരായണം വ്യാപിപ്പിക്കുകയും തീവ്രവാദവും അസഹിഷ്ണുതയും എല്ലാ രൂപങ്ങളിലും നിഷേധിക്കുന്നുവെന്ന വ്യഖ്യാനം വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. മെയ് 22 നു ആരംഭിച്ച രജിസ്‌ട്രേഷന്‍ അടുത്ത മാസം 22 വരെ നീണ്ടു നില്‍ക്കും. ആഗസ്റ്റ് 22 നാണു തിരഞെരുക്കപ്പെടുന്നവര്‍ക്കുള്ള അറിയിപ്പുകള്‍ ലഭ്യമാകുക. ആഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 24 വരെ ലൈവ് മത്സരങ്ങള്‍ നടക്കും. അതെ മാസത്തിലും തൊട്ടടുത്ത സെപ്തംബറിലും നടക്കുന്ന ലൈവ് മത്സരത്തിലെ വിജയിയെ ഒക്‌റ്റോബറിലാണ് പ്രഖ്യാപിക്കുക.
ഏറ്റവും മനോഹരമായുള്ള ഖുര്‍ആന്‍ മത്സരമാണ് ആദ്യം നടക്കുക. ഇതിനുള്ള ഒന്നാം സമ്മാനം അഞ്ചു മില്യണ്‍ സഊദി റിയാല്‍ ആയിരിക്കും. രണ്ടാമത്തെ ഇസ്‌ലാമിക് മത്സരമായി നടക്കുന്ന വാങ്ക് വിളിയില്‍ ഒന്നാം സ്ഥാനക്കാരനെ രണ്ടു മില്യണ്‍ സഊദി റിയാലും വിജയികള്‍ക്ക് മദീനയിലെ പ്രവാചക പള്ളിയില്‍ വാങ്ക് വിളിക്കാനുള്ള അസുലഭ നിമിഷവും ലഭ്യമാകും. കൂടാതെ ഖുര്‍ആന്‍ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരന് 20 ലക്ഷം റിയാലും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം റിയാലും നാലാം സ്ഥാനത്തിന് 5 ലക്ഷം റിയാലും ലഭിക്കും. ബാങ്കുവിളി മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരാണ് പത്ത് ലക്ഷം റിയാലും മൂന്നു, നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കു യഥാക്രമം 5 ലക്ഷം, രണ്ടര ലക്ഷം റിയാല്‍ എന്നിങ്ങനെ സമ്മാനമായി ലഭിക്കും. കൂടാതെ മത്സര വിജയികള്‍ക്ക് മസ്ജിദുന്നബവിയില്‍ ബാങ്ക് വിളിക്കാനുള്ള അവസരവും ലഭിക്കും.
ഖുര്‍ആന്‍ പാരായണ നിയമവും അര്‍ത്ഥവും അറിഞ്ഞുകൊണ്ടുള്ള ശ്രുതിമധുരമായ പാരായണമായിരിക്കും മത്സരത്തില്‍ പരിഗണിക്കുക. നല്ല മാധുര്യ ശബ്ദത്തിനുടമകളെയാണ് വാങ്ക് വിളി മത്സരത്തില്‍ പരിഗണിക്കുക. ഇത്തരം ആളുകള്‍ക്ക് www.quranathanawards.comഎന്ന വെബ്‌സൈറ്റ് വഴി ജൂലൈ 22 നു മുമ്പ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."