സ്വന്തമായി എല്‍.ഇ.ഡി ബള്‍ബുകളുമായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്
പൂക്കോട്ടൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്വന്തമായി എല്‍.ഇ.ഡി ബള്‍ബുകളും എമര്‍ജന്‍സികളും തയാറാക്കി ചെയ്ത് ക്ലബ് പ്രവര്‍ത്തകര്‍. പൂക്കോട്ടൂര്‍ പ്യൂമ ക്ലബ് പ്രവര്‍ത്തകരാണ് ദിവസങ്ങളായി ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബള്‍ബ് നിര്‍മാണത്തില്‍ മുഴുകിയിരിക്കുന്നത്്.
വെള്ളപ്പൊക്കത്തില്‍ വീട്ടുപകരണങ്ങളും മറ്റും നഷ്ടമായവര്‍ക്ക് നല്‍കുന്നതിനാണ് ഇത്തരത്തില്‍ ആയിരത്തിലധികം എല്‍.ഇ.ഡി ബള്‍ബുകളും എമര്‍ജന്‍സി ലാമ്പുകളും ട്യൂബുകളും തയാറാക്കുന്നത്.
ഒരു ലക്ഷം രൂപയില്‍ അധികം വില വരുന്ന വസ്തുകളാണ് നിര്‍മിക്കുന്നത്. ക്ലബ് പ്രവര്‍ത്തകരില്‍നിന്നും അനുഭാവികളില്‍ നിന്നുമായി ഇതിനാവശ്യമായ തുക ശേഖരിച്ചത്. ഊര്‍ജ വകുപ്പിന്റെ കീഴിലുള്ള എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ജില്ലാ ജോ. കോഡിനേറ്ററും ക്ലബിന്റെ പ്രോജക്ട്സ് വിഭാഗം സെക്രട്ടറിയുമായ പി. സാബിര്‍ ആണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഉല്പന്നങ്ങള് അടുത്ത ദിവസം ജില്ലാ കലക്ടര്‍ മുഖേനയും നേരിട്ടും ദുരിതബാധിതര്‍ക്ക് ക്കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."