പാര്‍വതിയെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി, അര്‍ഹതയില്ലാഞ്ഞിട്ടും പ്രധാന സ്ഥാനത്തെത്തിയ എക്‌സ്ട്രാനടന്റെ'കളിതമാശ'യായി തള്ളിക്കളയാത്ത ധൈര്യത്തിന് ഫുള്‍ മാര്‍ക്ക്
കോഴിക്കോട്: താര സംഘടനയായ'അമ്മ'യില്‍ നിന്ന് ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജിവെച്ച നടി പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് സംവിധായകനും ഗാനരചിയിതാവുമായ ശ്രീകുമാരന്‍ തമ്പി.
അഭിനയജീവിതത്തില്‍ തല്‍പ്പരകക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ, ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടതെന്ന് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്ക് കുറിപ്പിലിട്ടു.
ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ 'എക്‌സ്ട്രാനടന്റെ'കളിതമാശ'യായി വേണമെങ്കില്‍ പാര്‍വതിക്ക് ആ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നുവെന്നും എന്നാല്‍ 'അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ധരാത്രിക്കു കുട പിടിക്കും എന്ന പഴമൊഴിയും ഇടവേളബാബുവിന്റെ വാക്കുകളെ പരിഹസിക്കാന്‍ അദ്ദേഹം പ്രയോഗിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പ്
'അമ്മ' എന്ന ദിവ്യനാമം വഹിക്കുന്ന (? )താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്. ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ 'എക്‌സ്ട്രാനടന്റെ'കളിതമാശ'യായി വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. ' 'അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും ' എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാര്‍വ്വതി എന്ന് 'ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍, ടേക് ഓഫ് , ഉയരെ , ഝഅഞകആ ഝഅഞകആ ടകചഏഘഘഋ (ഒശിറശ) എന്നീ സിനിമകളിലെ പാര്‍വ്വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാന്‍ കഴിയും. ഷീല,ശാരദ,കെ.ആര്‍.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, നന്ദിത ബോസ്,പൂര്‍ണ്ണിമ ജയറാം, ഉര്‍വ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാന്‍. സ്ത്രീവിമോചനം വിഷയമാക്കി 'മോഹിനിയാട്ടം ' എന്ന നായകനില്ലാത്ത
ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിര്‍മ്മിച്ച സംവിധായകനുമാണ്. പാര്‍വ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാന്‍ മാനിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."