HOME
DETAILS
MAL
ശമ്പളത്തിന് വേണ്ടി തൊഴിലുറപ്പു തൊഴിലാളികളുടെ കത്തയക്കല് സമരം
backup
May 09 2017 | 19:05 PM
വടക്കാഞ്ചേരി: എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂണിയന് തെക്കുംകര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലുറപ്പു തൊഴിലാളികള്‍ പ്രധാനമന്ത്രിക്ക് കത്തയക്കല് സമരം നടത്തി. കഴിഞ്ഞ ഏഴു മാസമായി തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കൂലി ലഭിക്കുന്നില്ല. കേന്ദ്രം തടഞ്ഞുവച്ച കൂലി പലിശ സഹിതം ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് കത്തയക്കല് സമരം നടന്നത്. പൂമല പോസ്റ്റ് ഓഫീസ് പരിസരത്തു നടന്ന സമരം എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂണിയന് തെക്കുംകര പഞ്ചായത്ത് സെക്രട്ടറി ഏലിയാമ്മ ജോണ്സണ് ഉദ്ഘാടനം ചെയ്തു. സ്റ്റെല്ല പോള്‍ അധ്യക്ഷയായി. ജെസി രാജു സ്വാഗതവും, അജ്ഞനാ ദേവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."