മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണ യജ്ഞം നാളെ മുതല്‍
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നടത്തുന്ന ധന സമാഹരണ യജ്ഞത്തിന് നാളെ തുടക്കമാവും. നാളെ രാവിലെ 10.30 മുതല്‍ ഉച്ചക്ക് 12.30 ന് വരെ മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലുള്ള ഏറനാട് താലൂക്ക് ഓഫിസിലാണ് ജില്ലയിലെ ധനസമാഹാരണത്തിന് തുടക്കം കുറിക്കുക. തുടര്‍ന്ന് 2.30 മുതല്‍ അഞ്ചുവരെ കൊണ്ടോട്ടി താലൂക്ക് ഓഫിസിലും ധന സമാഹരണം നടക്കും.
12ന് രാവിലെ പത്തുമുതല്‍ 12.30 വരെ നിലമ്പൂര്‍ താലൂക്ക് ഓഫിസ്, തുടര്‍ന്ന് 2.30 മുതല്‍ അഞ്ചുവരെ പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസ്, 13ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ വരെ തിരൂരങ്ങാടി താലൂക്ക് ഓഫിസ്. 2.30 മുതല്‍ അഞ്ചുവരെ തിരൂര്‍ താലൂക്ക് ഓഫിസ്, 14ന് രാവിലെ 10.30 മുതല്‍ 12.30 വരെ പൊന്നാനി താലൂക്ക് ഓഫിസ് എന്നിവിടങ്ങളിലും ധനസമാഹരണ യജ്ഞം നടക്കും.
ക്യാംപിന്റെ സമാപന ദിവസമായ 15ന് കലക്ടറേറ്റില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെ സഹായം സ്വീകരിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താലൂക്ക് ഓഫിസുകളില്‍ എത്തി എല്ലാവര്ക്കും ദുരതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാം.താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ധന സമാഹരണ യജ്ഞത്തില്‍ ഉന്നത വിദ്യാ്യാസ മന്ത്രി ഡോ. കെ.ടി ജലീല്‍, എം.പിമാര്‍, എം.എല്‍.എമാര്‍,തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, ജില്ലാ കലക്ടര്‍ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേത്യത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."