വൃദ്ധസദനങ്ങള്‍ അടച്ചു പൂട്ടാന്‍ മനുഷ്യന്‍ ആത്മീയതയിലേക്ക് തിരിയണം: സാബിഖലി തങ്ങള്‍
പാവറട്ടി: കൂണ്‍കണക്കെ മുളച്ചു പൊന്തുന്ന വൃദ്ധസദനങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്നത് തടഞ്ഞു നിര്‍ത്താന്‍ മനുഷ്യന്‍ ആത്മീയതയിലേക്ക് തിരിയണമെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആത്മീയത ഹൃദയത്തിലുള്ളവനെ മാതാപിതാക്കളുടെ വിലയറിയാന്‍ സാധിക്കുകയുള്ളു എന്നും അതിനാല്‍ ചെറുപ്പം മുതല്‍ ആത്മീയ പഠനങ്ങളിലേക്ക് മക്കളെ പ്രോത്സാഹിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും തങ്ങള്‍ പറഞ്ഞു. സഹചാരി റിലീഫ് സെല്‍ പണ്ടാറക്കാട് യൂണിറ്റ് നടത്തിയ മജ്‌ലിസിന്നൂര്‍ വാര്‍ഷികം
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പി.കെ സലീം അധ്യക്ഷനായി. മുഹമ്മദ് ശാഫി എം.എ കായംകുളം മുഖ്യപ്രഭാഷണം നടത്തി. സമസ്ത മുശാവറ അംഗം ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പി.എ റിയാഫ്, കെ.എ ഉസ്മാന്‍, സിദ്ദീഖ് ബാഖവി, സെയ്തലവി അഹ്‌സനി, ഷഫീഖ് ഫൈസി, യൂസഫലി ബാഖവി, അബ്ദുള്ള സഖാഫി, പി.എം കരീം ഹാജി, ഷെരീഫ് ചിറയ്ക്കല്‍, ഉമര്‍ ചക്കനാത്ത്, ആര്‍.പി ഹമീദ് കുട്ടി ഹാജി, ഇ.എം സിദ്ദീഖ് ഹാജി, വി.സി മൊയ്‌നൂദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."