കാലിക്കറ്റ് സര്‍വകലാശാല പി ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: 2019-20 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. മെയ് 29 ഉച്ചയ്ക്ക് 1 മണി വരെ അപേക്ഷാ ഫീസ് അടച്ച് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതണ്. അപേക്ഷാഫീസ് : 280/ രൂപ. എസ്.സി/എസ്.ടി 115 രൂപ. വെബ്‌സെറ്റ് : www.cuonline.ac.in. സന്ദര്‍ശിക്കുക.
അപേക്ഷകര്‍ അന്തിമ സമര്‍പ്പണം നടത്തിയതിനുശേഷമുള്ള എല്ലാ തിരുത്തലുകള്‍ക്കും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന നോഡല്‍ സെന്ററുകളുടെ സേവനം ഉപയോഗിക്കേണ്ടതാണ്.
വിഭിന്നശേഷിക്കാരുടെ പ്രവേശനത്തിന് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് ഉണ്ടായിരിക്കുന്നതല്ല. പ്രസ്തുത വിഭാഗത്തില്‍ റജിസ്റ്റര്‍ ചെയ്തവരുടെ റാങ്ക്‌ലിസ്റ്റ് അതാത് കോളേജിലേക്ക് നല്‍കുന്നതും കോളേജ് പ്രസ്തുത റാങ്ക്‌ലിസ്റ്റില്‍ നിന്നും പ്രവേശനം നടത്തുന്നതുമാണ്. റജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെയോ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സമയത്ത് നല്‍കാവൂ. അലോട്ട്‌മെന്റ് സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കുന്ന ഫോണ്‍ നമ്പറിലേക്ക് മാത്രമേ അയക്കുകയുള്ളൂ.
പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (ജനറല്‍, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി ക്വോട്ട, സ്‌പോര്‍ട്ട്‌സ് , വിഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണ വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി അപേക്ഷാസമര്‍പ്പ ണം നടത്തി അപേക്ഷയുടെ പ്രിന്റ് എടുക്കേണ്ടതാണ്.
മാനേജ്‌മെന്റ്, സ്‌പോര്‍ട്ട്‌സ് എന്നീ ക്വോട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് 10 ഓപ്ഷന്‍ നല്‍കാവുന്നതാണ്. പുറമേ വിവിധ എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 3 ഓപ്ഷനുകള്‍ വരെ അധികമായി നല്‍കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."