നാഗമ്പടം റെയില്‍വേ മേല്‍പാലം പൊളിച്ചു തുടങ്ങി
കോട്ടയം: നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും വീഴാതിരുന്ന കോട്ടയം നാഗമ്പടം റെയില്‍വേ മേല്‍പാലം പൊളിച്ചു തുടങ്ങി. പാലത്തിനു മുകളിലെ ആര്‍ച്ചാണ് ആദ്യം മുറിക്കുന്നത്. പിന്നീട് താങ്ങുകള്‍ നല്‍കി, ട്രാക്കിലേക്ക് വീഴാതെ പാലവും മുറിച്ചു നീക്കും. ആര്‍ച്ച് നാല് ഭാഗങ്ങളായും പാലം ആറ് ഭാഗങ്ങളുമായാണ് മുറിക്കുക.
പാലം മുറിച്ചുമാറ്റാന്‍ 24 മണിക്കൂറാണ് കണക്കാക്കുന്നത്. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. എക്സ്പ്രസ് / സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയാണ്. പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. പണി വൈകിയാല്‍ ഗതാഗത നിയന്ത്രണവും നീട്ടിയേക്കും.വന്‍ ക്രെയ്നുകളുടെ സഹായത്തോടെ പാലം അറുത്തു മാറ്റാനാണ് നീക്കം.
ഒന്‍പതു മണിക്കൂര്‍ റെയില്‍ ഗതാഗതം നിര്‍ത്തി വച്ച് പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. വീണ്ടും സ്ഫോടനം ആവര്‍ത്തിച്ചാല്‍ പുതിയ പാലത്തിന് ഭീഷണിയാകുമെന്ന നിഗമനത്തിലാണ് മുറിച്ചു മാറ്റുക എന്ന ആശയമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."