ഡോ. എംകെ മുനീറിന്റെ മകന്‍ മുഫ്‌ലിഹ് വിവാഹിതനായി
കോഴിക്കോട്: മുന്‍മന്ത്രി ഡോ.എം.കെ മുനീര്‍ എം.എല്‍.എയുടെയും നഫീസ വിനീതയുടെയും മകന്‍ മുഹമ്മദ് മുഫ്‌ലിഹും വയനാട് അഞ്ച്കുന്ന് പരേതനായ പടയന്‍ കുഞ്ഞമ്മദ് ഹാജിയുടെയും സഫിയ കംബയുടെയും മകള്‍ ഹഫ്‌സത്ത് അഹമ്മദും വിവാഹിതരായി. സ്വപ്ന നഗരിയില്‍ ഇന്നലെ വൈകിട്ട് നടന്ന വിവാഹചടങ്ങില്‍ സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ചു.
മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദ് എം.പി, ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ.പി ജയരാജന്‍, ഇ.ചന്ദ്രശേഖരന്‍, കെ.കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം ബാപ്പുമുസ്‌ലിയാര്‍, എം.പിമാരായ പി.വി അബ്ദുല്‍ വഹാബ്, എം.ഐ ഷാനവാസ്, എം.കെ രാഘവന്‍, എം.എല്‍.എമാരായ എ.പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, സി.കെ നാണു, ഇ.കെ വിജയന്‍, വി.കെ.സി മമ്മദ് കോയ, വി.കെ. ഇബ്രാഹിംകുഞ്ഞ്, വി.ഡി. സതീശന്‍,പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, സി.മമ്മുട്ടി, കെ.എം ഷാജി, ടി.എ അഹമ്മദ് കബീര്‍, അഡ്വ.എം. ഉമ്മര്‍, പി.കെ ബഷീര്‍, പി.ബി അബ്ദുറസാഖ്, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം, അഡ്വ.എന്‍.ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, വി.പി സജീന്ദ്രന്‍, വീണ ജോര്‍ജ്ജ്, എ.പി അനില്‍കുമാര്‍, വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, പി.ടി.എ റഹിം, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍, കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, സിനിമാതാരങ്ങളായ മഞ്ജുവാര്യര്‍, വിജയരാഘവന്‍, മാമുക്കോയ, എം.ജി ശ്രീകുമാര്‍, സംവിധായകരായ വി.എം വിനു, കമല്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പങ്കെടുത്തു.
വിവാഹത്തോടനുബന്ധിച്ച് സൗത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് വിവാഹിതരാകുന്ന 10 നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് 25000 രൂപവീതം വിവാഹധനസഹായം ചടങ്ങില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."