ഓപറേഷന് ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി; രോഗിയുടെ വയറ്റില്‍ നിന്ന് ലഭിച്ചത് സ്പൂണും കത്തിയും സ്ക്രൂഡ്രൈവറും ടൂത്ത് ബ്രഷും!
മണാലി: ലാല്‍ ബഹദൂര്‍ ശാസ്ത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗിയുടെ വയറ്റില്‍ നിന്ന് എട്ട് കത്തിയും സ്പൂണും സ്ക്രൂഡ്രൈവറുകളും ലഭിച്ചതില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. വയറു വേദനയും വയറ്റില്‍ കത്തിയുടെ മുനയും കണ്ടതിനെ തുടര്‍ന്നാണ് മാനസിക നില തെറ്റിയ 35 കാരനേയും കൊണ്ട് കുടുംബം ആശുപത്രിയില്‍ എത്തിയത്. എക്സറേ എടുത്ത ഡോക്ടര്‍മാര്‍ വേറേയും സാധനങ്ങള്‍ വയറ്റില്‍ ഉളളതായി കണ്ടെത്തി. മാനസിക തകരാറുളള രോഗി ദീര്‍ഘകാലം ചികിത്സയിലായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. വയറ്റില്‍ കത്തിയുടെ മുനമ്പ് കണ്ട സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നെന്ന് രോഗിയുടെ കുടുംബം പറഞ്ഞു. പിന്നീട് നടത്തിയ ഓപ്പറേഷനിലാണ് എല്ലാം പുറത്തെടുത്തത്.
വൈകിട്ട് മൂന്നിനാണ് മൂന്ന് ദിവസം മുന്നേ കത്തിവിഴുങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് കുടുംബം ഇയാളെ ആശുപത്രയില്‍ കൊണ്ട് വന്നത്. ഇയാളുടെ ശരീരത്തില്‍ നിന്നും കത്തി പുറത്തേക്ക് തുളച്ച് വന്നതും കാണാമായിരുന്നു.പിന്നീട് നടത്തിയ ഓപറേഷനിലാണ് കൂടുതല്‍ സാധനങ്ങള്‍ പുറത്തെടുത്തത്. മാനസിക നില തെറ്റിയിരുന്ന ഇയാള്‍ ഇപ്പോള്‍ സാധാരണ നിലയിലാണെന്ന് ഡോ.സുരാജ് ബാര്ദ്വജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."