HOME
DETAILS

മക്കയിലും മദീനയിലും ഹോട്ടല്‍ വാടകയില്‍ വന്‍ വര്‍ധന

  
backup
May 25 2019 | 10:05 AM

gulf-news-mecca-and-medina

ജിദ്ദ: റമദാന്‍ അവസാനത്തെ പത്തിലേക്ക് കടന്നതോടെ മക്ക, മദീന എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ വാടക ഗണ്യമായി വര്‍ധിപ്പിച്ചു. ആഭ്യന്തര, അന്താരാഷ്ട്ര തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ ഹോട്ടലുകള്‍ 50 ശതമാനത്തിലധികം വാടകയാണ് വര്‍ധിപ്പിച്ചത്.
മക്കയിലെ മസ്ജിദുല്‍ ഹറമിന് സമീപമുളള ഹോട്ടലുകളില്‍ ഒരു ദിവസം ചുരുങ്ങിയത് 800 റിയാലായി വാടക ഉയര്‍ന്നു. മസ്ജിദുല്‍ ഹറമിലേക്ക് നടന്നുപോകാന്‍ കഴിയുന്ന ദൂരത്തുളള ഇടത്തരം ഹോട്ടലുകളില്‍ ദിവസ വാടക 1500 റിയാലാണ്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കല്ലാതെ പെരുന്നാള്‍ ദിവസം വരെ ഹോട്ടലുകളില്‍ മുറികള്‍ ലഭ്യമല്ല. അതേസമയം ഹറമില്‍ നിന്ന് മൂന്ന്, നാല് കിലോ മീറ്റര്‍ ചുറ്റളവിലുളള ഹോട്ടലുകളില്‍ 40 ശതമാനം മുറികളെങ്കിലും ഒഴിവുണ്ട്. അവസാന പത്ത് ദിവസങ്ങളില്‍ ഇഫ്താര്‍, അത്താഴം, താമസം എന്നിവ ഉള്‍പ്പെടെയുളള പാക്കേജിന് 29,000 റിയാല്‍വരെയാണ് നിരക്ക്. സഊദി ടൂറിസം വകുപ്പിന്റെ അനുമതിയുളള 1,200 ഹോട്ടലുകളാണ് മക്കയിലുളളത്. ഇവിടെയുളള 90,000 മുറികളില്‍ ഏറെയും ബുക്കിങ് പൂര്‍ത്തിയായി. ഒരേ സമയം 10 ലക്ഷം തീര്‍ഥാടകര്‍ക്ക് ഇവിടെ താമസിക്കാന്‍ സൗകര്യം ഉണ്ട്. റമദാനിന്റെ അവസാന ദിനങ്ങളില്‍ 15 ലക്ഷത്തിലധികം തീര്‍ഥാടകര്‍ മക്കയില്‍
ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  a minute ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  36 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago