HOME
DETAILS
MAL
ആരാദ്യം ചേര്‍ക്കും
backup
May 10 2017 | 00:05 AM
കുട്ടികളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ക്കണമെന്നതു വളരെ നല്ല നിര്‍ദേശമാണ്. പക്ഷേ, അതിനു തുടക്കം കുറിക്കേണ്ടത് വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന മന്ത്രിമാര്‍ മുതല്‍ മക്കളെ ഗള്‍ഫ് നാടുകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും പഠിക്കാന്വിട്ടു കേരളത്തിലെ കാംപസ് രാഷ്ട്രീയത്തിനു മുറവിളി കൂട്ടുന്ന സകല ജനപ്രതിനിധികളുംവരെയുള്ളവരാണ്. അവര്‍ ആദ്യം മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ക്കട്ടെ.
അതിന്റെ ആദ്യപടിയെന്ന നിലയ്ക്ക് സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകരെങ്കിലും അവരുടെ മക്കളെ നിര്‍ബന്ധമായും സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ക്കട്ടെ. അപ്പോള്‍ മുതല്‍ അധ്യയനരംഗത്തും അധ്യാപകര്‍ക്കിടയിലും ആത്മാര്‍ഥതയുടെയും ജാഗ്രതയുടെയും പ്രതിഫലനങ്ങള്‍ കാണാം.
എ ടി അഷ്റഫ്, കരുവാരകുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."