പാചകവാതക സിലിണ്ടറിന് അമിതവില ഈടാക്കുന്നതായി പരാതി
ബോവിക്കാനം: പാചകവാതക സിലിണ്ടറിന് അമിത നിരക്ക് ഈടാക്കുന്നതായി പരാതി. ഏജന്‍സികളില്‍നിന്ന് വാഹനങ്ങളില്‍ വീടുകളിലെത്തിച്ച് നല്‍കുന്ന ജീവനക്കാരാണ് പാചകവാതക സിലിണ്ടറിന് അമിത ചാര്‍ജ് ഈടാക്കുന്നത്. ഉപഭോക്താക്കളുടെ കൈവശമുള്ള ബുക്കുകളില്‍ വില രേഖപ്പെടുത്താതെയും ബില്‍ നല്‍കാതെയുമാണ് അധികപണം വസൂലാക്കുന്നത്.
സിലിണ്ടറിന്റെ വിലയും സബ്‌സിഡി ചാര്‍ജും സര്‍വിസ് ചാര്‍ജുമടക്കമുള്ള തുകയാണ് ഗ്യാസ് നിറച്ച സിലിണ്ടര്‍ എത്തിച്ചു തരുമ്പോള്‍ നല്‍കേണ്ടത്. എന്നാല്‍ എത്തിച്ച് നല്‍കുന്ന സമയത്ത് ബില്‍ നല്‍കാതെയാണ് അധികൃതര്‍ വില ഈടാക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നവരാണ് ഇത്തരത്തില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നത്. ബില്ല് ചോദിച്ചാല്‍ നാല്‍കാതേയും ബാക്കി തുക ആവശ്യപ്പെട്ടാല്‍ ചില്ലറയില്ലെന്നും അതുമല്ലങ്കില്‍ ബാക്കി തുക സബ്‌സിഡിയൊടപ്പം ലഭിക്കുമെന്നുള്ള മറുപടിയാണ് നല്‍കുന്നതെന്നാണ് ആരോപണം.
ദിവസങ്ങള്‍ക്ക് മുന്‍പ് ബോവിക്കാനം ഭാഗത്ത് ഒരു കമ്പനി വിതരണം ചെയ്യ്ത സിലിണ്ടറിന് വ്യത്യസ്തമായ വിലയാണ് ഈടാക്കിയത്. ഒരു വീട്ടില്‍നിന്ന് ബില്ല് നല്‍കാതെ 900 രൂപയാണ് ഈടാക്കിയത്. തൊട്ടടുത്ത വീട്ടില്‍നിന്ന് ബില്ല് തല്‍കി 870 രൂപയുണ് ഈടാക്കിയത്. സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ എത്തുന്ന സമയത്ത് അധികം വീടുകളിലും സ്ത്രികള്‍ മാത്രമാണ് ഉണ്ടാകാറ്. അടിക്കടി പാചകവാതകത്തിന് വില വര്‍ധിക്കുന്നതിനാല്‍ സിലിണ്ടറിന്റെ വില ഇവര്‍ക്ക് കൃത്യമായി അറിയുന്നില്ല. ഈ അവസരം മുതല്ലെടുത്താണ് പത്ത് രൂപ മുതല്‍ 30 രൂപ വരെ അധികം ഈടാക്കുന്നത്. അമിത വില ഈടാക്കുന്ന ഏജന്‍സികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."