രാജി സന്നദ്ധത അറിയിച്ച് മമതയും
കൊല്‍ക്കത്ത: പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് മമത ബാനര്‍ജി.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ താല്പര്യമില്ലെന്നാണ് മമത ബാനര്‍ജി പാര്‍ട്ടി യോഗത്തില്‍ അറിയിച്ചത്. പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരാം എന്നും അവര്‍ യോഗത്തെ അറിയിച്ചു. പദവിയും അധികാരവും ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അതിനാല്‍ തന്നെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് ഞാന്‍ പാര്‍ട്ടിയെ അറിയിച്ചു. പക്ഷെ പാര്‍ട്ടി തന്റെ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.
എന്നാല്‍ മമതയുടെ രാജിയാവശ്യം പാര്‍ട്ടി തള്ളിയതായി അവര്‍ തന്നെ മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രിയായി തുടരണമെന്നുതന്നെയാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."