നീറ്റ്: നിയമസഭ പ്രതിഷേധിച്ചു
തിരുവനന്തപുരം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ അടിവസ്ത്രമടക്കം അഴിപ്പിച്ച് ശരീരപരിശോധന നടത്തിയ സി.ബി.എസ്.ഇ നടപടിയില്‍ നിയമസഭ ഐക്യകണ്‌ഠേന പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.സി ജോര്‍ജ്, എം. രാജഗോപാലന്‍, കെ. സുരേഷ്‌കുറുപ്പ് എന്നിവര്‍ കൊണ്ടുവന്ന സബ്മിഷന്‍ പരിഗണിച്ചായിരുന്നു പ്രതിഷേധം.
വിദ്യാര്‍ഥികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചത് അപരിഷ്‌കൃത നടപടിയാണെന്നും അതിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നതായും ചെന്നിത്തല പറഞ്ഞു. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ തകര്‍ക്കുന്നതും അംഗീകരിക്കാനാവാത്തതുമായ സംഭവമാണിത്. മനുഷ്യത്വത്തെ അവഹേളിക്കുന്നതും ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്നതുമായ നടപടിയാണ് സി.ബി.എസ്.ഇയുടെ ഭാഗത്തുനിന്ന് ഉണ്ടണ്ടായത്. കണ്ണൂര്‍ ജില്ലയിലെ ചില സ്വകാര്യ സ്‌കൂളുകളിലാണ് ഹീനമായ രീതിയില്‍ പരിശോധന നടന്നത്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധിച്ചശേഷമാണ് ദേഹപരിശോധന നടത്തിയത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സഹോദരിമാരുടെ വസ്ത്രാക്ഷേപം നടത്തിയവര്‍ക്ക് ദുശ്ശാസനന്മാരുടെ മനോഭാവമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
പരീക്ഷാ ക്രമക്കേട് തടയാനെന്നപേരില്‍ സി.ബി.എസ്.ഇ കൊണ്ടണ്ടുവന്ന ഡ്രസ്‌കോഡും മറ്റു നിബന്ധനകളും വിദ്യാര്‍ഥികള്‍ക്ക് വളരെയേറെ മനോവിഷമവും സമ്മര്‍ദവുമുണ്ടണ്ടാക്കിയ കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് നിയമപരമായി പരിശോധിച്ച് കേസെടുക്കണമെന്നു പൊലിസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയവരുടെ വീടുകളില്‍ നേരിട്ടെത്തി അന്വേഷണം നടത്താന്‍ വനിതാ പൊലിസ് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ വെളിവാകുന്ന വസ്തുതയനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. എറണാകുളം കുറുപ്പുംപടി സെന്റ് മേരീസ് സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്ന പരാതിയും അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ചില വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ വസ്ത്രങ്ങളുടെ കൈ മുറിച്ചുമാറ്റുകയും ലോഹ ബട്ടണുകളും സിബ്ബുകളും ഇളക്കിമാറ്റുകയും ചെയ്തത് ആര്‍ക്കും ന്യായീകരിക്കാനാവില്ല. വിദ്യാര്‍ഥികളെ ഡ്രസ്‌കോഡ് നിബന്ധനകള്‍ക്ക് അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."