സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; കുടിവെള്ള വിതരണ പൈപ്പുകള്‍ തകര്‍ത്തു
മൂവാറ്റുപുഴ: മുളവൂര്‍ സര്‍ക്കാര്‍ യു.പി സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കുടിവെള്ള വിതരണ പൈപ്പുകള്‍ തകര്‍ത്തു. പായിപ്ര ഗ്രാമപഞ്ചായത്തിന് കീഴില്‍ മുളവൂര്‍ ആറാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ യു.പി സ്കൂളിലാണ് കുരുന്നുകളുടെ കുടിവെള്ളം മുട്ടിച്ച് സാമൂഹിക വിരുദ്ധര്‍ അഴിഞ്ഞാടിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സ്കൂളിന് സമീപത്തായി ഉച്ചഭക്ഷണം കഴിച്ച് വരുന്ന കുട്ടികള്‍ക്ക് കൈ കഴുകുന്നതിനും മറ്റും സ്ഥാപിച്ചിരിക്കുന്ന ടാപ്പുകളിലേക്ക് വെള്ളം കൊണ്ട് വരുന്ന പൈപ്പാണ് തകര്‍ത്തത്.
വൈകിട്ട് സ്ക്കൂള് വിടുന്നതോടെ ഗേറ്റ് പൂട്ടി അധ്യാപകര്‍ പോകുന്നതോടെ മതില് ചാടി കടന്നാണ് സാമൂഹികവിരുദ്ധര്‍ സ്കൂളിലെത്തുന്നത്. പി.ടി.എയുടെ നേതൃത്വത്തില്‍ രാത്രി കാലങ്ങളില്‍ നിരവധി തവണ സ്കൂളിലെത്തി ഇവരെ തുരുത്തിയിരുന്നു. എന്നാല്‍ ഇവര്‍ മടങ്ങുന്നതോടെ സംഘം വീണ്ടുമെത്തുമെന്ന് സമീപവാസികള്‍ പറഞ്ഞു. സ്കൂള്‍ ബസ് ഇടാന്‍ പുതിയ ഷെഡ്ഡ് നിര്‍മിച്ചിട്ടുണ്ടങ്കിലും സാമൂഹിക വിരുദ്ധരെ ഭയന്ന് മഴയും വെയിലുമേറ്റ് സ്വകാര്യ വിക്തിയുടെ സ്ഥലത്താണ് കിടക്കുന്നത്. ഇതിന് മുമ്പും സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം ഉണ്ടായിട്ടുണ്ട്. സ്കൂളിലെ പൈപ്പുകള്‍ തകര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലിസില്‍ പരാതി നല്‍കാത്തതും വിദ്യാഭ്യാസ വകുപ്പ് മേധവികളെയൊ പഞ്ചായത്ത് അധികൃതരേയൊ അറിയിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."