HOME
DETAILS

കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം നഗരസഭാ ജീവനക്കാരന്‍ പിടിയില്‍

  
backup
May 25 2019 | 21:05 PM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf-16

ചങ്ങനാശേരി: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം നഗരസഭാ ജീവനക്കാരനെ വിജിലന്‍സ് പിടികൂടി. നഗരസഭ സോണല്‍ ഓഫിസിലെ റവന്യൂ ഇന്‍സ്‌പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയര്‍ ക്ലര്‍ക്ക് എം.ടി പ്രമോദിനെയാണ് (49) വിജിലന്‍സ് ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കെട്ടിടം ഉടമയില്‍ നിന്നും 12,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം.
നാട്ടകം സ്വദേശിയായ കെട്ടിടം ഉടമ തന്റെ പിതാവിന്റെ പേരിലും മുത്തച്ഛന്റെ പേരിലുമുള്ള സ്ഥലം അമ്മയുടെയും തന്റെയും പേരിലേക്ക് മാറ്റിയെഴുതുന്നതിനായാണ് നഗരസഭ ഓഫിസില്‍ എത്തിയത്.
ബില്‍ഡിങ് പൊസിഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയാല്‍ 15 ദിവസത്തിനകം ഇതില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഇതെല്ലാം മറികടന്ന നഗരസഭ ഉദ്യോഗസ്ഥര്‍ ഈ അപേക്ഷ മാസങ്ങളോളം നീട്ടിവച്ചു. ഓരോ ദിവസവും ഓരോ കാരണം പറഞ്ഞ് കെട്ടിടം ഉടമയെ നടത്തിക്കുകയായിരുന്നു.
ഏറ്റവും ഒടുവില്‍ റവന്യൂ വിഭാഗത്തിനു മുന്നില്‍ ഫയല്‍ എത്തിയപ്പോള്‍ ഇതിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനായ പ്രമോദ് കാര്യം നടക്കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് അപേക്ഷകനോട് ആവശ്യപ്പെട്ടു.
ഇതോടെ അപേക്ഷകന്‍ കോട്ടയം വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നല്‍കി. വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം ഇന്നലെ 12,000 രൂപ നഗരസഭ ഓഫിസില്‍ വച്ച് പ്രമോദിന് കൈമാറി. അപേക്ഷയില്‍ ഒപ്പിട്ട് നല്‍കിയതിന് പിന്നാലെ എത്തിയ വിജിലന്‍സ് സംഘം പ്രമോദിനെ പിടികൂടി. തുടര്‍ന്ന് വിജിലന്‍സ് സംഘം നോട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. വിജിലന്‍സ് ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാര്‍, സി.ഐ റിജോ പി. ജോസഫ്, എസ്.ഐ സന്തോഷ്, എ.എസ്.ഐമാരായ തുളസീധരക്കുറുപ്പ്, സന്തോഷ്, അജിത് ശങ്കര്‍, വിനോദ്, അനില്‍കുമാര്‍, ജയകുമാര്‍, സാജന്‍, വിന്‍സന്റ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

'പണമില്ലാത്തവരെ പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുത്':കര്‍ശന നിര്‍ദേശവുമായി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  17 days ago
No Image

'മഹാരാഷ്ട്ര മുഖ്യമന്ത്രിയെ മോദിക്ക് തീരുമാനിക്കാം'; ഏകനാഥ് ഷിന്‍ഡെ

latest
  •  17 days ago
No Image

അജ്മീര്‍ ദര്‍ഗയ്ക്ക് മേലും അവകാശവാദം; ശിവക്ഷേത്രമായിരുന്നുവെന്ന ഹിന്ദുത്വ സംഘടനയുടെ ഹരജി കിട്ടിയ ഉടന്‍ നോട്ടീസയച്ച് കോടതി

National
  •  17 days ago
No Image

കോഴിക്കോട്ടെ ലോഡ്ജ് മുറിയിലെ യുവതിയുടെ മരണം: ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, പ്രതിക്കായി ലുക്കൗട്ട് നോട്ടിസ് 

Kerala
  •  17 days ago
No Image

'സിബിഐ കൂട്ടിലടച്ച തത്ത' ; സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി എംവി ഗോവിന്ദന്‍

Kerala
  •  17 days ago
No Image

ക്ഷേമപെന്‍ഷന്‍ കൈയ്യിട്ടുവാരി സര്‍ക്കാര്‍ ജീവനക്കാര്‍; വാങ്ങുന്നവരില്‍ ഗസറ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 ജീവനക്കാര്‍

Kerala
  •  17 days ago
No Image

നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതേവിടില്ല; മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ.സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

സംഭലിലേക്കുള്ള മുസ്ലിംലീഗ് എം.പിമാരുടെ സംഘത്തെ തടഞ്ഞു; തിരിച്ചയച്ചു

National
  •  17 days ago
No Image

'ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്ക് ഭീഷണിയെന്ന് ഡബ്ല്യൂസിസി; നോഡല്‍ ഓഫിസറെ നിയമിക്കണമെന്ന് ഹൈക്കോടതി

Kerala
  •  17 days ago