HOME
DETAILS

വ്യക്തിനിയമത്തിന്റെ പേരില്‍ സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുത്: അലഹബാദ് ഹൈക്കോടതി

  
backup
May 10 2017 | 01:05 AM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0

ന്യൂഡല്‍ഹി: വ്യക്തിനിയമങ്ങളുടെ പേരില്‍ സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. പുരുഷന്‍മാര്‍ മൂന്നുമൊഴിയും ഒന്നിച്ചുചൊല്ലുന്നതുവഴി സ്ത്രീകളുടെ സമത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയാണെന്നും ഇക്കാരണത്താല്‍ മുത്വലാഖ് സമത്വത്തിനുള്ള അവകാശത്തിനെതിരാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്കു കീഴില്‍ മാത്രമെ വ്യക്തിനിയമം നടപ്പാക്കാനാവൂ. വ്യക്തിനിയമം ഒരിക്കലും ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാവരുത്. മതവിധികള്‍ (ഫത്‌വ) ഒരിക്കലും പൗരന്‍മാര്‍ക്കു ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ കാരണമാവരുതെന്നും ജസ്റ്റിസ് സൂര്യപ്രകാശ് കേസര്‍വാനിയുടെ ബെഞ്ച് വ്യക്തമാക്കി. സ്ത്രീധനത്തിന്റെ പേരില്‍ തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതി പരിഗണിക്കുകയായിരുന്നു കോടതി. സ്ത്രീധനം നിഷേധിച്ചതിനെത്തുടര്‍ന്നു ഭര്‍ത്താവ് തന്നെ ഏകപക്ഷീയമായി മൊഴിചൊല്ലിയെന്നും യുവതി പരാതിയില്‍ ബോധിപ്പിച്ചിരുന്നു. യുവതിയുടെ ഹരജി തള്ളണമെന്നും തനിക്കെതിരായ ക്രിമിനല്‍ വിചാരണ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അവരുടെ മുന്‍ ഭര്‍ത്താവ് നല്‍കിയ അപേക്ഷ തള്ളിയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങള്‍.
ഒരുനിലയ്ക്കും ഒത്തുപോവാത്ത സാഹചര്യത്തിലാണ് വിവാഹമോചനത്തിന് ഇസ്്‌ലാം അനുവാദം നല്‍കുന്നത്. എല്ലാനിലയ്ക്കുമുള്ള ഒത്തുതീര്‍പ്പുശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമേ വിവാഹമോചനത്തിലേക്ക് നീങ്ങാവൂ. ഇത്തരം ഘട്ടത്തില്‍ മാത്രമെ ഒരുത്വലാഖ് അല്ലെങ്കില്‍ ഖുല്‍അ് (സ്ത്രീക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള നിയമം) മുഖേന പങ്കാളികള്‍ വേര്‍പ്പെടാവൂവെന്നാണ് ഇസ്‌ലാമികനിയമമെന്നും സമാന കേസ് പരിഗണിക്കവെ നേരത്തെ അലഹബാദ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago