നയന പൂജാരിയെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ക്ക് വധശിക്ഷ
പൂനെ: സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്ന നയനാ പൂജാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പുനെയിലെ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 2009ലാണ് യുവതിയെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.
പ്രതികളായ യോഗേഷ് റാവത്ത്, മഹേഷ് താക്കൂര്‍, വിശ്വാസ് കദം എന്നിവരെയാണ് പ്രത്യേക കോടതി ജഡ്ജ് എന്‍.എല്‍ യെന്കാന് വധശിക്ഷക്ക് വിധിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതികള്‍ വധശിക്ഷയില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് വ്യക്തമാക്കി.
2009 ഒക്ടോബര്‍ ഏഴിന് വൈകുന്നേരം ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു നയന പൂജാരിയെ തട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസം കഴിഞ്ഞാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത് . തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കാറില്‍ വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നും തുടര്‍ന്ന് ഇവരുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത ശേഷം കൊലപ്പെടുത്തി വനത്തില്‍ ഉപേക്ഷിച്ചതായും തെളിഞ്ഞത്. കേസില്‍ 37 സാക്ഷികളെ വിസ്തരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."