HOME
DETAILS
MAL
യു.പിയില്‍ വീണ്ടും; സിവില്‍ സര്‍വ്വീസ് പരീക്ഷ നടക്കുന്ന കോളജില്‍ വെച്ച് 17 കാരിയെ ബലാത്സംഗം ചെയ്തു വീഡിയോ ചിത്രീകരിച്ചു
backup
October 13 2020 | 05:10 AM
ലഖ്നോ: യു.പിയില്‍ വീണ്ടും കൂട്ട ബലാത്സംഗം. 17കാരിയാണ് ബലാത്സംഗത്തിനിരയായത്. സിവില്‍ സര്‍വ്വീസ് പ്രലിമിനറി പരീക്ഷ നടക്കുന്ന സമയത്ത് കോളജ് ക്യാമ്പസിനകത്തെ ഹോസ്റ്റലില്‍ വെച്ചാണ് പെണ്‍കുട്ടിയെ അക്രമിച്ചത്.
ഒരു കൂട്ടം കോളജ് വിദ്യാര്‍ത്ഥികള്‍ തന്നെ ബലമായി ഹോസ്റ്റലിലേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലിസിനോട് പറഞ്ഞു. കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. മാത്രമല്ല കുട്ടിയുടെ കയ്യിലുണ്ടായിരുന്ന 2000രൂപയും ഇവര്‍ കൊള്ളയടിച്ചു. ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ ലീക്ക് ചെയ്യുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി എന്തിനാണ് കോളജ് ക്യാംപസില്‍ വന്നതെന്ന് അന്വേഷിക്കുമെന്നും പൊലിുസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."