റേഡിയേഷനെ തടയാന്‍ ചാണക ചിപ്; ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതെന്നും കാമധേനു ആയോഗ് മേധാവി
ന്യൂഡല്‍ഹി: റേഡിയേഷനെ തടയാന്‍ ചാണക ചിപുകള്‍ പരിചയപ്പെടുത്തി രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ കാത്തിരിയ. ചാണകത്തിന് റേഡിയേഷനെ തടയാന്‍ കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ചാണകം എല്ലാവരേയും സംരക്ഷിക്കും. അതിന് റേഡിയേഷനെ തടയാന്‍ കഴിവുണ്ട്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. വീചുകളില്‍ ചാണക ഉല്‍പന്നങ്ങള്‍ സൂക്ഷിക്കൂ.ഇത് ജനങ്ങളെ റേഡിയേഷനില്‍ നിന്ന് സംരക്ഷിക്കുന്നു'- കാത്തിരിയ പറഞ്ഞു. ചാണകം കൊണ്ടുണ്ടാക്കിയ ചിപ്പും കാത്തിരിയ പരിചയപ്പെടുത്തി.
റേഡിയേഷന്‍ കുറയ്ക്കുന്നതിന് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന റേഡിയേഷന്‍ ചിപ്പാണിത്. ഫോണുകളില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഇത് രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കും- കാത്തിരിയ പറഞ്ഞു.
#WATCH: Cow dung will protect everyone, it is anti-radiation... It's scientifically proven...This is a radiation chip that can be used in mobile phones to reduce radiation. It'll be safeguard against diseases: Rashtriya Kamdhenu Aayog Chairman Vallabhbhai Kathiria (12.10.2020) pic.twitter.com/bgr9WZPUxK
— ANI (@ANI) October 13, 2020
മൃഗസംരക്ഷവകുപ്പിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റാണ് രാഷ്ട്രീയ കാമധേനു ആയോഗ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."