മതസ്പര്‍ധ; പി.സി ജോര്‍ജിനെതിരേ ഡി.ജി.പിക്ക് പരാതി
ഈരാറ്റുപേട്ട: മതവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ പി.സി ജോര്‍ജിനെതിരേ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. കഴിഞ്ഞ ദിവസം പി.സി ജോര്‍ജിന്റെ വീടിനു നേരെ പ്രകടനം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പിലാണ് പി.സി ജോര്‍ജിന്റെ വിവാദപരാമര്‍ശമുള്ളത്.ഓഡിയോ ക്ലിപ്പില്‍ പി.സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. മുസ്‌ലിം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടാണ് പി.സി ജോര്‍ജിന്റെ പ്രസ്താവനയെന്നു ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജനങ്ങളെ മതത്തിന്റെ പേരില്‍ വേര്‍തിരിച്ച് പ്രശ്‌നം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനു പുറമേ പി.സി ജോര്‍ജ് തന്നെ ഈ ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതായും പരാതിക്കാര്‍ ആരോപിക്കുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടും മതസ്പര്‍ധ ഉണ്ടാക്കുന്ന ഇത്തരത്തില്‍ പി.സി ജോര്‍ജ് പ്രസ്താവന നടത്തിയതായും ഈരാറ്റുപേട്ട സ്വദേശികളായ അമീന്‍, റിയാസ് എന്നിവര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."