ഏഴുവയസുകാരന്റെ മൃതദേഹം പന്നിക്ക് തീറ്റയായി നല്കിയ പിതാവിന് ജീവപര്യന്തം
വാഷിങ്ടണ്‍: അമേരിക്കയിലെ കന്‍സാസില്‍ ഏഴുവയസുകാരാനായ മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയശേഷം ശരീരം പന്നികള്‍ക്ക് തീറ്റയായി നല്കിയ പിതാവിന് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
മൈക്കിള്‍ ജോണ്‍ (46), രണ്ടാം ഭാര്യ ഹെതര്‍ ജോണ്‍സ് (31) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇരുവര്‍ക്കും 25 വര്‍ഷത്തിന് ശേഷമേ പരോള്‍ പോലും ലഭിക്കുകയുള്ളൂ. 2015 ലായിരുന്നു ഏഴുവയസുകാരനായ ആന്‍ഡ്രിയന്റെ മരണം എന്നാണ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നത്. പട്ടിണിക്കിട്ടതു മാത്രമല്ല കഠിന ദേഹോപദ്രവും വളര്‍ത്തമ്മയായ ഹെതര്‍ ജോണ്‍സ് നടത്തിയിരുന്നു. ഏറ്റവും ക്രൂരമായ കൊലപാതകം എന്നാണ് ഈ കേസിനെ കോടതി വിശേഷിപ്പിച്ചത്.
ആഡ്രിയന്റെ മാതാവിന് കുട്ടിയുടെ സംരക്ഷണം നിഷേധിക്കപ്പെട്ടത് പിതാവായ മൈക്കള്‍ ജോണ്‍ രണ്ടാമതും വിവാഹിതനായതോടെയാണ്. ആദ്യ ഭാര്യയും ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാന്‍വയ്യാതെയാണ് വിവാഹമോചനം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."