ജനവിധി അംഗീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയ ജനവിധി മുഖ്യമന്ത്രി അംഗീകരിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മറിച്ച് ജനങ്ങള്‍ക്കെന്തോ തെറ്റ് പറ്റിപ്പോയി. അതുകൊണ്ടാണ് വിധി ഇങ്ങനെയായത് എന്നാണ് അദ്ദേഹം പറയുന്നത്. തങ്ങള്‍ക്ക് ഒരു തെറ്റും പറ്റിയിട്ടില്ല തങ്ങളുടെ ശൈലി മാറ്റില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളുടെയും ആഗ്രഹം മുഖ്യമന്ത്രി ശൈലി മാറ്റരുത് എന്നാണ്. ഇതേ ശൈലിയില്‍ തന്നെ മുഖ്യമന്ത്രി മുന്നോട്ട് പോകണം. മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്.
ഈ വിധി മോദി - പിണറായി സര്‍ക്കാരുകള്‍ക്ക് എതിരായ ജനവിധിയാണ്. അത് മറച്ചുവയ്ക്കാന്‍ എത്ര ശ്രമിച്ചാലും നടക്കില്ല. സംസ്ഥാനത്തെ പ്രവര്‍ത്തനരഹിതമായ സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. അത് മനസിലാകാത്ത ഒരേയൊരു വ്യക്തി കേരളത്തിലെ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ഈ ജനവിധിയില്‍നിന്ന് ഒരു പാഠവും പഠിക്കാന്‍ താല്‍പര്യമില്ല. ഇത്രയും വലിയ ജനവിധി കിട്ടിയിട്ടും തിരുത്തലുകള്‍ക്ക് തയാറല്ല എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ആ മുന്നണിയുടെ അപചയത്തിന്റെ ആഴം എത്രമാത്രം വലുതാണെന്ന് മനസിലാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നെങ്കില്‍ ബി.ജെ.പി പത്തനംതിട്ടയില്‍ ജയിക്കുമായിരുന്നില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. അറിയാതെ അദ്ദേഹത്തിന്റെ മനസിലുള്ള ആഗ്രഹം പുറത്തുവന്നതാണ്. ബി.ജെ.പിയെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുക എന്ന അദ്ദേഹത്തിന്റെ തന്ത്രം ഫലിക്കാതെ വന്നപ്പോഴുള്ള വിഷമം കൊണ്ടാണ് അതു പറഞ്ഞത്.
ഈ തെരഞ്ഞെടുപ്പില്‍ ശബരിമല ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെയായിരുന്നു. വിശ്വാസികളുടെ വികാരങ്ങളെ ചവിട്ടിമെതിച്ച മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായിട്ടുള്ള ജനവികാരം വളരെ ശക്തമായിരുന്നു. മാത്രവുമല്ല, കേരളത്തിലെ മതന്യൂനപക്ഷങ്ങളും ഭൂരിപക്ഷ ജനവിഭാഗങ്ങളും ഒരുപോലെ നിന്നു കൊണ്ട് യു.ഡി.എഫിന് വോട്ട് ചെയ്ത മറ്റൊരു തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല.
അത് മനസിലാക്കാന്‍ ഇടതുപക്ഷത്തിനും മുഖ്യമന്ത്രിക്കും കഴിയാതെ പോകുന്നു എന്നതാണ് സത്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."