സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു; മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി
തിരുവനന്തപുരം: 50ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ് വെഞ്ഞാറമൂടിനെ തെരഞ്ഞെടുത്തു. കനി കുസൃതിയാണ് മികച്ച നടി.' വാസന്തി'യാണ് മികച്ച ചിത്രം. ഫഹദ് ഫാസില്‍ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് കരസ്ഥമാക്കി.ലിജോ ജോസ് പെല്ലിശേരിക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.
മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ,വികൃതി).
മികച്ച നടി കനി കുസൃതി (ബിരിയാണി)
മികച്ച സ്വഭാവ നടന്‍ ഫഹദ് ഫാസില്‍ ( കുമ്പളങ്ങി നൈറ്റ്‌സ്)
മികച്ച സ്വഭാവ നടി സ്വാസിക വിജയ് ( വാസന്തി)
മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി (ജെല്ലിക്കെട്ട്),
മികച്ച ചിത്രം വാസന്തി
മികച്ച രണ്ടാമത്തെ ചിത്രം: കെഞ്ചിറ, മനോജ് കാന
മികച്ച സംഗീതസംവിധായകന്‍: സുഷിന്‍ ശ്യാം
മികച്ച ഗായകന്‍: നജീം അര്‍ഷാദ്
മികച്ച ഗായിക: മധുശ്രീ നാരായണന്‍
പ്രത്യേക ജൂറി പരാമര്‍ശം, നിവിന്‍ പോളി, അന്ന ബെന്‍
മികച്ച ചിത്രസംയോജകന്‍: കിരണ്‍ദാസ്
മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം, ഡോ. പി കെ രാജശേഖരന്‍
മികച്ച ബാലതാരം കാതറിന്‍ വിജി .
മികച്ച ലേഖനം: മാടമ്പള്ളിയിലെ മനോരോഗി, കോമാളി മേല്‍ക്കൈ നേടുന്ന കാലം ബിപിന്‍ ചന്ദ്രന്‍
119 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരങ്ങള്‍ക്കായി മാറ്റുരച്ചത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."