കിട്ടാക്കടങ്ങളില്‍ 1.2 ലക്ഷം കോടി ബാങ്കുകള്‍ പിരിച്ചെടുത്തു
ന്യൂഡല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ബാങ്കുകളിലുണ്ടായിരുന്ന കിട്ടാക്കടങ്ങളില്‍ 1.2 ലക്ഷം കോടി രൂപ പിരിച്ചെടുക്കാനായതായി ബാങ്കിങ് അവലോകന റിപ്പോര്‍ട്ട്.
സാമ്പത്തിക വര്‍ഷത്തില്‍ ആദ്യപകുതിയില്‍ കിട്ടാക്കടങ്ങളില്‍ 60,713 കോടി ബാങ്കുകള്‍ പിരിച്ചെടുത്തിരുന്നു. എന്‍.സി.എല്‍.ടി (നാഷനല്‍ കമ്പനി ലോ ട്രിബ്യൂണല്‍) പ്രകാരം നേരത്തെ ബാങ്കുകള്‍ കിട്ടാക്കടങ്ങളില്‍ 55,000 കോടി പിരിച്ചെടുത്തിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 74,562 കോടിയാണ് ഇത്തരത്തില്‍ പിരിച്ചെടുത്തിരുന്നത്.
അതേസമയം രണ്ട് വന്‍വ്യവസായ സ്ഥാപനങ്ങളായ എസ്സാര്‍ സ്റ്റീല്‍, ബൂഷന്‍ പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ് എന്നിവ തങ്ങളുടെ കടബാധ്യത തീര്‍ത്തത് ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ വലിയ നേട്ടമായിരുന്നു. ഏതാണ്ട് 50,000 കോടി രൂപയാണ് ഈ രണ്ട് സ്ഥാപനങ്ങളും തിരിച്ചടച്ചത്. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ 18,000 കോടിയും ടാറ്റ സ്റ്റീല്‍ 17,000 കോടി രൂപയും തിരിച്ചടച്ചത് ബാങ്കുകള്‍ക്ക് വലിയ മുതല്‍കൂട്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."