ദ.കൊറിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മൂണ്‍ ജേ മുന്നില്‍
സിയൂള്‍: അഴിമതി ആരോപണത്തില്‍പ്പെട്ട് പുറത്തായ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യുന്‍ ഹേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. ഉത്തര കൊറിയയുമായി യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ സമാധാനം ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥി മൂണ്‍ ജേഇന് വിജയിക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്. ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ് മൂണ്‍. മൂണിന് 41.4 ശതമാനം വോട്ട് ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഹോങ് ജൂണ്‍ പ്യോക്ക് 23.3 ശതമാനം വോട്ടാണ് അഭിപ്രായ സര്‍വേ പ്രവചിക്കുന്നത്. മൂന്ന് ടി.വി ചാനലുകളാണ് എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടത്. മൂണ്‍ വിജയിച്ചാല്‍ ബുധനാഴ്ച സ്ഥാനമേല്‍ക്കും. 1.39 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് രാജ്യത്ത് ഒരുക്കിയിരുന്നത്.
ഉത്തര കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ് മൂണ്‍. നിലവിലുള്ള ദ.കൊറിയന്‍ നയത്തിന് എതിരാണിത്. അഴിമതി ആരോപണത്തില്‍പ്പെട്ട ഇംപീച്ച് ചെയ്യപ്പെട്ട ദ.കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്ക്കിന് ഇതിനകം കോടതി ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."