ടാപ്പിങ് നടത്താനാവാതെ റബര്‍ കര്‍ഷകര്‍
തൊടുപുഴ: സാധാരണ ജൂണ്‍മാസം മുതലാണ് റബറിന് നല്ല വിളവുകിട്ടുന്നത്. എന്നാല്‍ ഈവര്‍ഷം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മഴ ഇടതടവില്ലാതെ പെയ്തതാണ് കര്‍ഷകര്‍ക്ക് വിനയായത്.ഏപ്രില്‍ മുതലാണ് ടാപ്പിങ് ആരംഭിക്കുന്നത്. എന്നാല്‍ ഏപ്രില്‍, മേയ് മാസങ്ങളിലെ വരള്‍ച്ചകാരണം ഉത്പാദനം കുറയാറുണ്ട്.
അപ്പോഴെല്ലാം റബര്‍ കര്‍ഷകരുടെ പ്രതീക്ഷ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ്. റബ്ബര്‍ മരങ്ങളില്‍ റെയിന്‍ ഗാര്‍ഡുകള്‍ വെച്ചശേഷമാണ് മഴക്കാലത്ത് ടാപ്പിങ് നടക്കാറ്. ഈ വര്‍ഷവും റെയിന്‍ ഗാര്‍ഡുകള്‍ വെച്ചിരുന്നെങ്കിലും കനത്ത മഴകാരണം ടാപ്പിങ് നടന്നില്ല. 2000 ഹെക്ടര്‍ റബ്ബര്‍ തോട്ടമാണ് ഇടുക്കി ജില്ലയിലുള്ളത്. ഇതില്‍ 250 ഹെക്ടറോളം റബ്ബര്‍തോട്ടം ദിവസങ്ങളോളം വെള്ളത്തിനടിയിലായി. ഇതുകാരണം ഉത്പാദനത്തില്‍ 50 ശതമാനത്തിന് മുകളില്‍ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
മഴകാരണം റബ്ബര്‍ മരങ്ങള്‍ക്ക് ഉണ്ടായ ഇലകൊഴിച്ചിലും ചീയലുമാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരുപ്രശ്‌നം. ദിവസങ്ങളോളം തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്നതാണ് റബ്ബറിന്റെ ഇല കൊഴിയാനും തടിക്ക് ചീയല്‍ ഉണ്ടാവാനും കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. ജില്ലയിലെ 85 ശതമാനം തോട്ടങ്ങളിലും ഇലകൊഴിച്ചില്‍ ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."