HOME
DETAILS
MAL
കടുത്തുരുത്തി റീജിയണല്‍ സഹ.ബാങ്ക് 15 ലക്ഷം നല്കി
backup
September 10 2018 | 07:09 AM
കടുത്തുരുത്തി : പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിന് സഹകരണ വകുപ്പ് വിഭാവനം ചെയ്യുന്ന ഭവന നിര്‍മാണ പദ്ധതിയിലേക്ക് കടുത്തുത്തി റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് 406ഹ ആദ്യ ഗഡുവായി 15 ലക്ഷം രൂപ നല്കി.ബാങ്കിന്റെ ഹെഢാഫീസില്‍ നടന്ന ചടങ്ങ് കേരള റൂറല്‍ എംപ്ലോയ്മെന്റ് വെല്‍ഫെയര്‍ സൊസൈറ്റി ചെയര്മാന് പി വി സുനില്‍ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണന് അധ്യക്ഷനായി. സംഭാവനയുടെ ആദ്യ ഗഡുവായ 15 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ ജയകൃഷ്ണന് വൈക്കം സഹകരണ അസി. രജിസ്ട്രാര്‍ (ജനറല്‍) ജയശ്രീക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ടി സി വിനോദ് സ്വാഗതവും, ഭരണ സമിതി അംഗം കെ കെ തങ്കപ്പന് നന്ദിയും പറഞ്ഞു. ഭരണസമിതിയംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."