പഞ്ചാബിന് പ്ലേയോഫ് പ്രതീക്ഷ
മൊഹാലി: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ വീഴ്ത്തി കിങ്സ് ഇലവന് പഞ്ചാബ് ഐ.പി.എല്ലില്‍ പ്ലേയോഫ് പ്രതീക്ഷകള്‍ കാത്തു. 14 റണ്‍സിനാണ് പഞ്ചാബ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. മറുപടി പറഞ്ഞ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ 153 റണ്‍സില്‍ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊല്‍ക്കത്തയെ മികച്ച ബൗളിങിലൂടെ പഞ്ചാബ് പിടിച്ചു നിര്‍ത്തുകയായിരുന്നു. കൊല്‍ക്കത്തക്കായി ക്രിസ് ലിന് 52 പന്തില്‍ 84 റണ്‍സുമായി പൊരുതിയെങ്കിലും വിജയിപ്പിക്കാന്‍ സാധിച്ചില്ല. പഞ്ചാബിനായി മോഹിത് ശര്‍മ, തേവാതിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകായായിരുന്നു. തുടക്കത്തില്‍ പരുങ്ങിയ പഞ്ചാബിനെ നാലാമനായി ക്രീസിലെത്തിയ വൃദ്ധിമാന്‍ സാഹയും അഞ്ചാമതായി എത്തിയ നായകന് ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്നാണ് കരകയറ്റിയത്. 25 പന്തില്‍ നാല് സിക്സും ഒരു ഫോറുമടക്കം 44 റണ്‍സാണ് മാക്സ്വെല് കണ്ടെത്തിയത്. സാഹ 33 പന്തില്‍ രണ്ട് ഫോറും ഒരു സിക്സുമടക്കം 38 റണ്‍സെടുത്തു.
കൊല്‍ക്കത്തക്കായി ക്രിസ് വോക്സ്, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. സുനില്‍ നരെയ്ന്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."