HOME
DETAILS
MAL
ട്രംപിനെ ഫാസിസ്റ്റ് എന്ന് വിമര്‍ശിച്ച യു.എസ് ജഡ്ജിക്ക് സസ്പെന്ഷന്
backup
May 25 2019 | 21:05 PM
ലോസ് ആഞ്ചലസ്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ പരാമര്‍ശം നടത്തിയ ജഡ്ജിയെ യു.എസ് സുപ്രിംകോടതി ആറുമാസത്തേക്ക് സസ്പെന്റ് ചെയ്തു. ഭരണനിര്‍വഹണത്തിലെയും രാഷ്ട്രീയത്തിലെയും ട്രംപിന്റെ കഴിവില്ലായ്മയെ വിമര്‍ശിച്ചതാണ് ജഡ്ജിക്ക് വിനയായത്. യു.എസ് സ്റ്റേറ്റായ ഉറ്റയിലെ ജഡ്ജിയായ മൈക്കല്‍ ക്വാനെയാണ് വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ സസ്പെന്റ് ചെയ്തത്.
ജുഡിഷ്യറിയുടെ പെരുമാറ്റച്ചട്ടത്തെയും നീതിന്യായവ്യവസ്ഥയുടെ പരിപാവനതയെയും കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചാണ് ശിക്ഷ വിധിച്ചത്. ഫേസ്ബുക്ക്, ലിന്ഗദിന് എന്നീ സമൂഹമാധ്യമങ്ങളിലൂടെയാണ് ജഡ്ജി ട്രംപിനെ വിമര്‍ശിച്ചത്. ട്രംപ് പ്രസിഡന്റായ ശേഷമായിരുന്നു കമന്റുകള്‍ പോസ്റ്റ് ചെയ്തത്. ഫാസിസ്റ്റ് ഭരണം ആരംഭിക്കുന്നതിനു സ്വാഗതം എന്നായിരുന്നു ഒരു പോസ്റ്റില്‍ ജഡ്ജി ക്വാന്‍ കുറിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."