സഊദിയിലെ പ്രമുഖ ബാങ്കായ എൻസിബി, സാംബ ബാങ്കുകൾ ലയിച്ചു
റിയാദ്: സഊദി അറേബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷനൽ കമേഴ്‌സ്യൽ ബാങ്കും (എൻ.സി.ബി) സാംബ ഫിനാൻഷ്യൽ ഗ്രൂപ്പും (സാംബ) ലയിച്ചു. 837 ശതകോടി റിയാൽ (223 ശതകോടി ഡോളർ) ആസ്തികളുമായി സംയോജിത കരാറിൽ ഇരുകമ്പനി മേധാവികളും ഒപ്പുവെച്ചതോടെ അറബ് ലോകത്തെ മൂന്നാമത്തെ വലിയ ബാങ്കായി ഇത് മാറി. ഇതു സംബന്ധിച്ച കരാറില്‍ ഞായറാഴ്ച ബാങ്കുകളുടെ തലവന്മാര്‍ ഒപ്പുവച്ചു. ഇതോടെ അറബ് ലോകത്തെ മൂന്നാമത്തെ വലിയ ബാങ്കിങ് സ്ഥാപനമായി മാറുന്നതോടൊപ്പം അറ്റാദായത്തിെൻറ കാര്യത്തിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്യും.
നിലവിൽ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ബാങ്കാണ് നാഷണല്‍ കൊമേഴ്സ്യല്‍ ബാങ്ക് എന്നറിയപ്പെടുന്ന എൻസിബി. ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്നും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സര്‍വീസ് ലഭിക്കുമെന്നും ബാങ്കുകള്‍ അറിയിച്ചു. എന്‍സിബി ചെയര്‍മാന്‍ സയീദ് മുഹമ്മദ് അല്‍ ഗാംദിയാണ് ബാങ്കുകളുടെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും. സാംബയുടെ ചെയര്‍മാന്‍ അമര്‍ അല്‍ഖുഡൈരി സംയുക്ത ബാങ്കുകളുടെ ചെയര്‍മാനായി തുടരും.
സഊദി ഗവണ്‍മെന്റിന്റെ ധനകാര്യ സ്ഥാപനങ്ങളുടെ വികസനത്തിനുവേണ്ടിയുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ലയനം. കഴിഞ്ഞ 12 മാസത്തിനിടയിലെ രണ്ടാമത്തെ വലിയ ലയനമാണിത്. ലയനം പൂർത്തിയാകുമ്പോൾ സാംബയുടെ ഓഹരികൾ മുഴുവൻ എൻ.സി.ബിക്ക് കൈമാറ്റം ചെയ്യുകയും പുതുതായി നിരവധി ഷെയറുകൾ നൽകുകയും ചെയ്യും. വ്യാഴാഴ്ച ക്ലോസ് ഷെയർ മാർക്കറ്റ് മൂല്യം അടിസ്ഥാനമാക്കി
ഓരോ സാംബ ഷെയറിനും എൻസിബി 28.45 റിയാൽ (7.58 ഡോളർ) നൽകും. 55.7 ബില്യൺ റിയാലാണ് വിലമതിക്കുന്നത്. രണ്ട് ബാങ്കുകളിലെയും ഏറ്റവും വലിയ ഒറ്റ ഓഹരിയുടമയായ രാജ്യത്തിന്റെ പരമാധികാര സ്വത്ത് ഫണ്ടിന് സംയോജിത സ്ഥാപനത്തിലെ ഏറ്റവും വലിയ ഓഹരി 37.2% ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."