HOME
DETAILS
MAL
ആനക്കാട് ആധുനിക ശ്മശാനം തുടങ്ങി
backup
July 24 2016 | 22:07 PM
വാടാനപ്പള്ളി: മണലൂര്‍ പഞ്ചായത്തിലെ ആനക്കാട് നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയം ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. മണലൂര്‍, അരിമ്പൂര്‍, വെങ്കിടങ്, അന്തിക്കാട്, താന്ന്യം, ചാഴൂര്‍ പഞ്ചായത്തിലെ മൃതദേഹങ്ങള്‍ ഇവിടെ സംസ്ക്കരിക്കും. പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് 2500 രൂപയും മറ്റ് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് 3,000 രൂപയുമാണ് നിരക്ക്.
മരിച്ചയാളുടെ തിരിച്ചറിയല്‍ രേഖയും പഞ്ചായത്ത് അംഗത്തിന്റെ ശുപാര്‍ശ കത്തും സംസ്ക്കാരത്തിന് വരുമ്പോള്‍ കൊണ്ടുവരണം. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാല് മണി വരെയാണ് പ്രവൃത്തിസമയം. ഫോണ്‍: 9496046110 (പ്രസിഡന്റ്), 9496046111 (സെക്രട്ടറി), 0487 2630378 (പഞ്ചായത്ത് ഓഫിസ്) 9497069637 (ക്രിമറ്റോറിയം സ്റ്റാഫ്) .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."