അലിഗഢ് സര്‍വകലാശാല: പുതിയ കോഴ്‌സുകള്‍ക്ക് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും
തിരുവനന്തപുരം: അലിഗഢ് സര്‍വകലാശാലയുടെ മലപ്പുറം കേന്ദ്രത്തില്‍ പുതിയ കോഴ്‌സുകള്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മലപ്പുറം കേന്ദ്രത്തിന് സംസ്ഥാനം 343 ഏക്കര്‍ സ്ഥലം കൈമാറിയിട്ടുണ്ടെങ്കിലും അതിനൊത്ത രീതിയില്‍ കേന്ദ്രം വികസിച്ചിട്ടില്ലെന്നു യോഗം വിലയിരുത്തി. ഇപ്പോള്‍ 350ല്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണിവിടെ പഠിക്കുന്നത്. അവരില്‍ തന്നെ കേരളീയരായ വിദ്യാര്‍ഥികള്‍ കുറവാണ്.
ആവശ്യമായ കോഴ്‌സുകള്‍ ഇല്ലാത്തതും അപേക്ഷകര്‍ ഇന്റര്‍വ്യൂവിന് അലിഗഢില്‍ പോകണമെന്ന നിബന്ധനയുമൊക്കെ വിദ്യാര്‍ഥികളെ അകറ്റി നിര്‍ത്തുന്നതായി യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പുതിയ കോഴ്‌സുകള്‍ ലഭിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രി അലിഗഢ് സര്‍വകലാശാല വൈസ് ചാന്‍സലറുമായി ചര്‍ച്ച നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍, നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എല്‍.എ, ഡയരക്ടര്‍ പ്രൊ. കെ.എം അബ്ദുല്‍ റഷീദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."